അന്നപൊളിസ്: കഷ്ടപ്പെട്ട് നിര്‍മിച്ച വീട് പ്രകൃതിദുരന്തത്തിലോ തീപിടിത്തത്തിലോ നശിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍, അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. മാത്രമല്ല, തീനാളങ്ങള്‍ വീടിനെ വിഴുങ്ങുന്നത് മുറ്റത്ത് കസേരയിട്ട് ഇരുന്ന് ശാന്തമായി ആസ്വദിക്കുകയും ചെയ്തതാണ് വാര്‍ത്തയായിരിക്കുന്നത്.
അയല്‍വാസി വീഡിയോയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോയിലുണ്ട്. പിന്നീട് കാണുന്നത് വീടിനുള്ളില്‍ തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. പിന്നീട് ഇവര്‍ ഇവിടെനിന്നും സ്ഥലംവിട്ടെങ്കിലും മേരിലാന്‍ഡ് പൊലീസ് പിടികൂടി.
വീടിന്റെ ബേസ്‌മെന്റില്‍നിന്നും മറ്റൊരു സ്ത്രീ സഹായത്തിന് നിലവിളിക്കുന്നത് കേട്ടെന്നും അയല്‍വാസികള്‍ അവരെ രക്ഷപ്പെടുത്തിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
47കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് പിടിയിലായത്. ഇവരടക്കം നാലു പേരാണ് വീട്ടില്‍ താമസിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ രണ്ടു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.