സ്​ത്രീകൾ മന്ത്രിയാവേണ്ടവരല്ല, പ്രസവിക്കേണ്ടവർ; സ്​ത്രീവിരുദ്ധ പ്രസ്​താവനയുമായി താലിബാൻ

കാബൂൾ: സ്​ത്രീകൾ മന്ത്രിയാവേണ്ടവരല്ലെന്നും അഫ്​ഗാനിലെ ഭാവി തലമുറക്ക്​ ജന്മം നൽ​േകണ്ടവരാണെന്നും താലിബാൻ വക്​താവ്​ സയീദ്​ സക്കീറുല്ല ഹാഷിമി. ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ്​ താലിബാൻ വക്​താവി​െൻറ സ്​​ത്രീവിരുദ്ധ പരാമർശം. സ്ത്രീകൾക്ക്​ ഒരിക്കലും​ മന്ത്രിയാവാൻ കഴിയില്ല. അത്തരത്തിലുള്ള ഭാരം അവർക്ക്​ താങ്ങാൻ സാധിക്കില്ല.

അതിനാൽ സ്​ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാകേണ്ട കാര്യമില്ല. ഇപ്പോൾ രാജ്യത്ത്​ പ്രതിഷേധം നടത്തുന്ന സ്​ത്രീകളിൽ ഭൂരിഭാഗവും അഫ്​ഗാൻ സ്​ത്രീകളല്ല-ഹാഷിമി പറഞ്ഞു.

താലിബാൻ മന്ത്രിസഭയിൽ സ്​ത്രീപ്രാതിനിധ്യം ഇല്ലാത്തതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. അതിനു മറുപടിയായാണ്​ താലിബാൻ വക്​താവി​െൻറ പരാമർശം.

Tags:    
News Summary - Women can't be minister, they should give birth: Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.