ന്യൂയോർക്ക്: വിവാദ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ലോക രാജ്യങ്ങളിലെ പ്രവാസി സമൂഹവും.
ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കയിലെ ന്യൂയോർക്ക്, കാനഡയിലെ ടൊറേൻറാ, വാൻകോവർ തുടങ്ങിയ നഗരങ്ങളിലെയും ജനങ്ങളാണ് ശനിയാഴ്ച കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിവാശി ഉപേക്ഷിക്കുക, കാർഷിക ബില്ലിലെ കർഷകദ്രോഹ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അവർ പ്രതിഷേധ പ്രകടനവും തെരവുകളിൽ മാർച്ചും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.