വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം നേടിയ അസോസിയേറ്റഡ് പ്രസിന്റെ ഇവ്ജിനി മലോലെറ്റ്ക പകർത്തിയ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു ക്രെയ്നിലെ മരിയുപോൾ ആശുപത്രിയിൽനിന്ന്

ഗർഭിണിയെ ഒഴിപ്പിക്കുന്ന ചിത്രം

വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂ​യോ​ർ​ക്: അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​ന്റെ ഇ​വ്ജി​നി മ​ലോ​ലെ​റ്റ്ക പ​ക​ർ​ത്തി​യ, റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു​ക്രെ​യ്നി​ലെ മ​രി​യു​പോ​ൾ പ്ര​സ​വാ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യെ ഒ​ഴി​പ്പി​ക്കു​ന്ന ചി​ത്രം വേ​ൾ​ഡ് പ്ര​സ് ഫോ​ട്ടോ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി.

127 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 3752 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ 60000ത്തി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നാണ് ജേതാക്കളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സ്റ്റോ​റി ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം, അ​ഫ്ഗാ​നി​സ്താ​നി​ലെ ജ​ന​ങ്ങ​ളു​ടെ ദു​രി​തം വി​വ​രി​ക്കു​ന്ന മാ​ഡ്സ് നി​സ്സ​നി​ന്റെ ചി​ത്ര പ​ര​മ്പ​ര​ക്കാ​ണ്. 2021ൽ ​ഇ​ദ്ദേ​ഹ​ത്തി​ന് ഫോ​ട്ടോ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

ലോ​ങ് ടേം ​പ്രോ​ജ​ക്ട് പു​ര​സ്കാ​രം മ​ധ്യേ​ഷ്യ​യി​ലെ ജ​ല​സ്രോ​ത​സ്സ് മാ​നേ​ജ്മെ​ന്റി​നെ​ക്കു​റി​ച്ചു​ള്ള അ​നു​ഷ് ബാ​ബ​ജ​ൻ​യാ​നി​ന്റെ ‘ബാ​റ്റേ​ഡ് വാ​ട്ട​ർ’ ചി​ത്ര പ​ര​മ്പ​ര​ക്കാ​ണ്. ഓപൺ ഫോർമാറ്റ് പുരസ്കാരം ഈജിപ്തിലെ മുഹമ്മദ് മഹ്ദിയുടെ ‘ദി ഡോർ ഡോണ്ട് നോ മി’ പരമ്പരക്ക് ലഭിച്ചു. 

Tags:    
News Summary - World Press Photo Awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.