യുനൈറ്റഡ് നേഷൻസ്: ലോകത്ത് ആറിലൊന്ന് കുട്ടികൾ കഴിയുന്നത് പരമ ദാരിദ്ര്യത്തിൽ. അതായത്, 356 ദശലക്ഷം കുട്ടികൾ. കോവിഡിന് മുമ്പുള്ള കണക്കാണിത്. പുതിയ സാഹചര്യത്തിൽ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുമെന്ന് ഉറപ്പ്. ലോകബാങ്ക് ഗ്രൂപ്പും 'യൂനിസെഫും' ആണ് ഈ വിശകലം നടത്തിയത്.
സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും മോശം അവസ്ഥ. അവിടെ ആളൊന്നിന് പ്രതിദിനം 150രൂപക്ക് താഴെ വരുമാനമുള്ള വീടുകളിലാണ് കുട്ടികൾ കഴിയുന്നത്. 2013നും 2017നും ഇടയിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ നേട്ടത്തിൽനിന്ന് പിന്നോട്ടുപോകാനുള്ള സാധ്യത ഇപ്പോൾ ഏറെയാണെന്നും വിശകലനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.