ന്യൂഡൽഹി: അമിതവേഗത്തിലെത്തിയ പൊലീസ് പട്രോൾ കാറിടിച്ച് യു.എസിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥർ തമാശ പറയുന്ന വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടു. കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണത്തിനും നടപടിക്കുമായി സിയാറ്റിൽ-വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളോടും വാഷിംഗ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ശക്തമായി ആവശ്യപ്പെട്ടതായി ട്വിറ്ററിൽ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
തിങ്കളാഴ്ചയാണ് സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. സിയാറ്റിൽ പോലീസ് ഓഫിസറായ ഗിൽഡ് ഡാനിയൽ ഓഡററുമായുള്ള സംസാരത്തിനിടെയാണ് 11000 ഡോളറിന്റെ ചെക്ക് ഏഴുതിവെക്കൂ എന്ന് പറയുന്നത്. ഉദ്യോഗസ്ഥൻ കെവിൻ ഡേവ് ഓടിച്ച പോലീസ് വാഹനം ഇടിച്ച് ജനുവരിയിലാണ് ആന്ധ്രസ്വദേശിനി ജാഹ്‌നവി കണ്ടൂല (23) കൊല്ലപ്പെട്ടത്. കുറഞ്ഞ മൂല്യമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നും പൊലീസ് പറയുന്നുണ്ട്. അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ മറ്റൊരു പോലീസുകാരൻ തമാശ പറയുന്നതും ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.
തുടർന്നാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് പൊലീസിനെതിരെ രംഗത്തു വരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ കണ്ടൂല സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.