യുദ്ധ തയാറെടുപ്പിൽ കേന്ദ്രീകരിക്കാൻ സേനയോടാവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്

ബെയ്ജിങ്: യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി സൈന്യം സൈനിക പരിശീലനത്തിൽ ശക്തിപ്പെടണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് പറഞ്ഞു.

നിങ്ങളുടെ ഊർജം പോരാട്ടത്തിനായി ഉപയോഗിക്കുക. വിജയിക്കാനായി പോരാടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. അസ്ഥിരവും അനിശ്ചിതവുമായ സുരക്ഷാ സാഹചര്യത്തിലാണ് രാജ്യം. പരമാധികാരത്തെയും ദേശീയ സുരക്ഷയെയും നിശ്ചയദാർഢ്യത്തോടെ സൈന്യം സംരക്ഷിക്കണം . ഷി പറഞ്ഞു.

2013ലും 2017ലും ഷി സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.

തായ്‌വാൻ വിഷയത്തിൽ അമേരിക്ക നടത്തുന്ന വിദേശ ഇടപെടലിനെതിരെ അടുത്തിടെ ഷി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Xi Jinping tells China’s army to focus on war preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.