ക്വാലാലംപൂർ: മാനനഷ്ടക്കേസിൽ മലേഷ്യൻ ഹൈകോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളർ (2,66,10,800 രൂപ) ഫലസ്തീന് നൽകി മതപ്രഭാഷകൻ സാക്കിർ നായിക്. നായിക്കിനെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ പെനാങ് മുൻ ഉപമുഖ്യമന്ത്രി പി. രാമസാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
മലേഷ്യൻ ഹൈകോടതി ജഡ്ജി ഹയാത്തുൽ അഖ്മൽ അബ്ദുൽ അസീസ് ആണ് വിധി പുറപ്പെടുവിച്ചത്. വിധി പുറത്തു വന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക ഫലസ്തീന് നൽകുന്നതായി നായിക് എക്സിൽ കുറിച്ചത്.
'ഇസ് ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ അഖ്സ പള്ളി സംരക്ഷിക്കുന്നതിൽ സാമുദായത്തിനായി ഫലസ്തീനികൾ നിർബന്ധമായ കടമ നിറവേറ്റുകയാണ്. ഫലസ്തീൻ ചെറുത്തുനിൽപ്പിന് അല്ലാഹു സ്ഥിരതയും വിജയവും നൽകട്ടെ.
ഫലസ്തീനിലെ സഹോദരീ സഹോദരന്മാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അടിച്ചമർത്തുന്നവർക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഏറ്റവും ഉയർന്ന പദവി ലഭിക്കുകയും ചെയ്യട്ടെ' -സാക്കിർ നായിക് എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.