വൊളോദിമിർ സെലൻസ്കി

റഷ്യൻ പിന്മാറ്റത്തിന് പകരമായി നാറ്റോ അംഗത്വം തേടില്ലെന്ന് സെലൻസ്കി

കിയവ്: യുക്രെയ്നിൽ നിന്നുള്ള സൈനിക പിന്മാറ്റം, നാറ്റോ അംഗത്വം എന്നിവയെ കുറിച്ച് റഷ്യയുമായി ചർച്ചക്ക് തയാറാണെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കിയുടെ പ്രതികരണം.

നാറ്റോയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്നറിയാത്ത പാശ്ചാത്യർക്കും സുരക്ഷിതത്വം ആഗ്രഹിക്കുന്ന യുക്രെയ്നും യുക്രെയ്ന് നാറ്റോ അംഗത്വം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന റഷ്യക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ് ഈ തീരുമാനമെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ, റഷ്യൻ സൈന്യത്തെ പിൻവലിക്കൽ, യുക്രെയ്‌നിന്‍റെ സുരക്ഷ ഉറപ്പാക്കൽ എന്നിവക്ക് പകരമായി നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യം സെലൻസ്കി വീണ്ടും ആവർത്തിച്ചു. താനുമായി നേരിട്ടുള്ള ചർച്ചക്ക് റഷ്യൻ പ്രസിഡന്‍റ് തയാറായില്ലെങ്കിൽ, യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് കരുതാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ ഉത്തരവ് നിലവിൽ വന്നതിന് ശേഷം റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ കൈവശം വച്ചിരിക്കുന്ന ക്രിമിയയുടെയും കിഴക്കൻ ഡോൺബാസ് മേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുക്രെയ്ൻ ചർച്ചക്ക് തയാറാണെന്ന് സെലൻസ്കി വ്യക്തമാക്കി.

Tags:    
News Summary - Zelenskyy says Ukraine ready to discuss deal with Russia to not seek Nato membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.