ബ്രസൽസ്: മൃഗശാലയിലെ ചിമ്പാൻസിയുമായി അസാധാരണ സൗഹൃദത്തിലായ യുവതിക്ക് വിലക്കേർപ്പെടുത്തി അധികൃതർ. ബെൽജിയത്തിലാണ് സംഭവം. നാലുവർഷമായി മൃഗശാലയിലെ നിത്യസന്ദർശകയാണ് യുവതി. ചിറ്റ എന്ന 38കാരനായ ചിമ്പാൻസിയെ കാണാനാണ് ആഡി ടിമ്മർമാൻസ് എന്ന യുവതി നിത്യവും മൃഗശാലയിലെത്തുന്നത്.
മൃഗശാല അധികൃതരുടെ വാദം യുവതി നിഷേധിക്കുന്നില്ല. 'ഞാൻ ആ ജീവിയെ സ്നേഹിക്കുന്നു. അവൻ തിരിച്ചും' അതുകൊണ്ട് എന്താണ് പ്രശ്നമെന്നാണ് ആഡിയുടെ ചോദ്യം. രണ്ടുപേരും കൈവീശികാണിക്കുന്നു. ഫ്ലൈയിങ് കിസ് നൽകുന്നു. ഇതെല്ലാം നിരുപദ്രവമെന്ന് തോന്നാമെങ്കിലും ചിമ്പാൻസിയും മറ്റ് കൂട്ടുകാരം തമ്മിലുള്ള ബന്ധത്തിന് ഇത് തടസ്സം നിൽക്കുന്നുവെന്നാണ് മൃഗശാല അധികൃതരുടെ വാദം.
മറ്റ് ചിമ്പാൻസികൾ ചിറ്റയെ അവഗണിക്കുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാളായി കണക്കാക്കുന്നേയില്ല. ചിറ്റയുടെ നല്ലതിന് വേണ്ടിയാണ് ആഡിയെ കാണുന്നതിൽ നിന്നും വിലക്കിയത് എന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ചിറ്റയെ കാണാൻ മറ്റുള്ള സന്ദർശകരെ അനുവദിക്കുന്നുവെന്നും തന്നെ മാത്രം തടയുന്നതിൽ ദുഖത്തിലാണെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.