അബൂദബി: ഐ.സി.എ അനുമതിയില്ലാതെ യു.എ.ഇയിലേക്ക് എത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെ തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് വിമാനത്തിൽ എത്തിയ അഞ്ചു മലയാളികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) യാത്രാ പെർമിറ്റ് ഇല്ലെന്ന കാരണത്താൽ എമിഗ്രേഷൻ ലഭിക്കാത്തതാണ് ഇവർക്ക് വിനയായത്. ഇവരെ തിങ്കളാഴ്ച ദുബൈയിൽനിന്നു നാട്ടിലേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രാചെലവ് ഇത്തിഹാദ് വഹിക്കും. ശനിയാഴ്ച പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് മലയാളികളായ ബാബു, രമേശ് കുന്നംകുളം, അബൂബക്കർ വെങ്കിടങ്ങ്, സാലിഹ് ചങ്ങരംകുളം എന്നിവർ എത്തിയത്.
കറാച്ചിയിൽ നിന്നെത്തിയ മറ്റു യാത്രക്കാരെ തിരിച്ചയച്ചതായും ഇവർ പറയുന്നു. യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പിനെ തുടർന്നെത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. box അനുമതിയും രജിസ്ട്രേഷനും വേണം ദുബൈ: െറസിഡൻറ് വിസക്കാർക്ക് യു.എ.ഇയിലേക്ക് വരുന്നതിന് ഐ.സി.എ അനുമതിയും രജിസ്ട്രേഷനും നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. smartservices.ica.gov.ae വഴി അപേക്ഷിക്കുേമ്പാൾ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം നിങ്ങൾക്ക് അനുമതി ലഭിച്ചു എന്നാണ്. അതേസമയം, റെഡ് അടയാളമാണ് ലഭിക്കുന്നതെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ല. uaeentry.ica.gov.ae വഴി രജിസ്റ്റർ ചെയ്യണമെന്നും എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് തുടങ്ങിയവ അപ്ലോഡ് ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചു. ജി.സി.സിയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി ഷാര്‍ജ ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം ജി.സി.സിയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി മാറി.
ലെവല്‍ ത്രീ പ്ലസ് ന്യൂട്രാലിറ്റി അക്രഡിറ്റേഷന്‍ നേടുന്ന മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഷാര്‍ജ സ്വന്തമാക്കി. ഒരു വര്‍ഷം മുഴുവന്‍ നെറ്റ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം പൂജ്യമാകുമ്പോള്‍ എയര്‍പോർട്സ് കൗണ്‍സില്‍ ഇൻറര്‍നാഷനല്‍ (എ.സി.ഐ) നല്‍കുന്ന ബഹുമതിയാണിത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഊര്‍ജസംവിധാനങ്ങളും വിമാനത്താവളമേഖലയുടെ ഹരിതവത്കരണവുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഐ.സി.എ.ഒയുടെ ആഗോള നയത്തെ ഷാര്‍ജ വിമാനത്താവളം പിന്തുണക്കുന്നു. സുസ്ഥിര സംരംഭങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് നിരവധി സ്ഥാപനങ്ങളാല്‍ ഷാര്‍ജ വിമാനത്താവളം വര്‍ഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എ.സി.ഐ ഏഷ്യപസഫിക് ഗ്രീന്‍ എയര്‍പോർട്സ് റെക്കഗ്നിഷന്‍ 2020 സില്‍വര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍നിന്നുള്ള 2019 ലെ ഷാര്‍ജ ഗ്രീന്‍ അവാര്‍ഡ്, അജ്മാന് ടൂറിസം വകുപ്പില്‍നിന്നുള്ള ഹരിത സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് 2019ലെ മോഡാമ അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. sharjah airport
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.