Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.സി.എ അനുമതി ഇല്ലാതെ...

ഐ.സി.എ അനുമതി ഇല്ലാതെ എത്തിയ അഞ്ച്​ മലയാളികൾ അബൂദബി വിമാനത്താവളത്തിൽ കുടുങ്ങി

text_fields
bookmark_border
ഐ.സി.എ അനുമതി ഇല്ലാതെ എത്തിയ അഞ്ച്​ മലയാളികൾ അബൂദബി വിമാനത്താവളത്തിൽ കുടുങ്ങി
cancel

അബൂദബി: ഐ.സി.എ അനുമതിയില്ലാതെ യു.എ.ഇയിലേക്ക്​ എത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെ തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് വിമാനത്തിൽ എത്തിയ അഞ്ചു മലയാളികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) യാത്രാ പെർമിറ്റ് ഇല്ലെന്ന കാരണത്താൽ എമിഗ്രേഷൻ ലഭിക്കാത്തതാണ്​ ഇവർക്ക്​ വിനയായത്​. ഇവരെ തിങ്കളാഴ്​ച ദുബൈയിൽനിന്നു നാട്ടിലേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. യാത്രാചെലവ്​ ഇത്തിഹാദ്​ വഹിക്കും. ശനിയാഴ്ച പുലർച്ചെ 4.30ന്​ കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ്​ മലയാളികളായ ബാബു, രമേശ് കുന്നംകുളം, അബൂബക്കർ വെങ്കിടങ്ങ്, സാലിഹ് ചങ്ങരംകുളം എന്നിവർ എത്തിയത്​.

കറാച്ചിയിൽ നിന്നെത്തിയ മറ്റു യാത്രക്കാരെ തിരിച്ചയച്ചതായും ഇവർ പറയുന്നു. യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പിനെ തുടർന്നെത്തിയവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. box അനുമതിയും രജിസ്​ട്രേഷനും വേണം ദുബൈ: ​െറസിഡൻറ്​ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ വരുന്നതിന് ഐ.സി.എ​ അനുമതിയും രജിസ്​ട്രേഷനും നിർബന്ധമാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​. smartservices.ica.gov.ae വഴി അപേക്ഷിക്കു​േമ്പാൾ ഗ്രീൻ ടിക്​ ലഭിച്ചാൽ അതിനർഥം നിങ്ങൾക്ക്​ അനുമതി ലഭിച്ചു എന്നാണ്​. അതേസമയം, റെഡ്​ അടയാളമാണ്​ ലഭിക്കുന്നതെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ല. uaeentry.ica.gov.ae വഴി രജിസ്​റ്റർ​ ചെയ്യണമെന്നും എമിറേറ്റ്​സ്​ ഐ.ഡി, പാസ്​പോർട്ട്​ തുടങ്ങിയവ അ​പ്​ലോഡ്​ ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചു. ജി.സി.സിയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി ഷാര്‍ജ ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം ജി.സി.സിയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി മാറി.

ലെവല്‍ ത്രീ പ്ലസ് ന്യൂട്രാലിറ്റി അക്രഡിറ്റേഷന്‍ നേടുന്ന മിഡില്‍ ഈസ്​റ്റിലെ രണ്ടാമത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഷാര്‍ജ സ്വന്തമാക്കി. ഒരു വര്‍ഷം മുഴുവന്‍ നെറ്റ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം പൂജ്യമാകുമ്പോള്‍ എയര്‍പോർട്​സ്​ കൗണ്‍സില്‍ ഇൻറര്‍നാഷനല്‍ (എ.സി.ഐ) നല്‍കുന്ന ബഹുമതിയാണിത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഊര്‍ജസംവിധാനങ്ങളും വിമാനത്താവളമേഖലയുടെ ഹരിതവത്കരണവുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്​ഫ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഐ.സി.എ.ഒയുടെ ആഗോള നയത്തെ ഷാര്‍ജ വിമാനത്താവളം പിന്തുണക്കുന്നു. സുസ്ഥിര സംരംഭങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് നിരവധി സ്ഥാപനങ്ങളാല്‍ ഷാര്‍ജ വിമാനത്താവളം വര്‍ഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എ.സി.ഐ ഏഷ്യപസഫിക് ഗ്രീന്‍ എയര്‍പോർട്​സ് റെക്കഗ്​നിഷന്‍ 2020 സില്‍വര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്​സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍നിന്നുള്ള 2019 ലെ ഷാര്‍ജ ഗ്രീന്‍ അവാര്‍ഡ്, അജ്​മാന്‍ ടൂറിസം വകുപ്പില്‍നിന്നുള്ള ഹരിത സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് 2019ലെ മോഡാമ അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. sharjah airport

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#gulf news#abudhabi airport
Next Story