ക​വീ​ക്കു​ന്ന് സെ​ന്റ് എ​ഫ്രേം​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക​ര കൃ​ഷി​യിടത്തിൽ

കവീക്കുന്നിന്‍റെ സ്വന്തം ‘കൃഷിയച്ചൻ’

പാ​ലാ: അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക്കൊ​പ്പം കാ​ർ​ഷി​ക​രം​ഗ​ത്തും മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ് ‘കൃ​ഷി​യ​ച്ച​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​വീ​ക്കു​ന്ന് സെ​ന്റ് എ​ഫ്രേം​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക​ര.

കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ത​നി​ക്ക് ല​ഭി​ച്ച കൃ​ഷി​യ​റി​വു​മാ​യി​ട്ടാ​ണ് കാ​ർ​ഷി​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പ​ള്ളി​യി​ലെ തി​ര​ക്ക് ക​ഴി​ഞ്ഞാ​ലു​ട​ൻ മു​ണ്ടും മ​ട​ക്കി​ക്കു​ത്തി തൂ​മ്പ​യു​മാ​യി കൃ​ഷി​യി​ട​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങു​ന്ന​താ​ണ് 75 കാ​ര​നാ​യ അ​ച്ച​ന്‍റെ പ​തി​വ്. രോ​ഗാ​വ​സ്ഥ പ​ല​പ്പോ​ഴും അ​ല​ട്ടാ​റു​ണ്ടെ​ങ്കി​ലും വ​ട​ക​ര അ​ച്ച​ന്‍റെ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യ​ത്തെ ഇ​തൊ​ന്നും ഒ​ട്ടും ബാ​ധി​ക്കാ​റി​ല്ല. അ​ടു​ത്ത കാ​ല​ത്ത് ആ​ശു​പ​ത്രി വാ​സ​ത്തി​നി​ട​യി​ലും വൈ​ദി​ക​ന്‍റെ മ​ന​സ്സ്​ കൃ​ഷി​യി​ട​ത്ത്​ ത​ന്നെ​യാ​യി​രു​ന്നു. ക​വീ​ക്കു​ന്നി​ൽ എ​ത്തി​യാ​ൽ പ​ള്ളി​മു​റ്റ​വും പ​ള്ളി​മേ​ട​യും പ​ച്ച​ക്ക​റി കൃ​ഷി​യാ​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​താ​ണ്​ കാ​ഴ്ച.

ക​വീ​ക്കു​ന്ന് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ആ​യി​ര​ത്തോ​ളം മ​ര​ച്ചീ​നി​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ വി​ള​വെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. ര​ണ്ട​ര ട​ണ്ണോ​ളം ക​പ്പ ഇ​തു​വ​രെ വി​ൽ​പ​ന ന​ട​ത്താ​നാ​യെ​ന്ന്​ വ​ട​ക​ര അ​ച്ച​ൻ പ​റ​ഞ്ഞു. ഒ​രു ചു​വ​ട്ടി​ൽ​നി​ന്ന് 25 കി​ലോ തൂ​ക്കം​വ​രെ ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ കൃ​ഷി ചെ​യ്‌​തു വ​രു​ന്നു. 250 ഗ്രോ​ബാ​ഗു​ക​ളി​ലാ​യി വ​ഴു​ത​ന, പ​യ​ർ, പ​ച്ച​മു​ള​ക്, വെ​ണ്ട തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ വാ​ഴ, ചെ​ങ്ക​ദ​ളി, റോ​ബ​സ്റ്റ, നേ​ത്ര​വാ​ഴ എ​ന്നി​വ​യു​ടെ കൃ​ഷി​യു​മു​ണ്ട്. പൊ​ക്കം കു​റ​ഞ്ഞ ആ​യു​ർ​ജാ​ക്ക് ഇ​ന​ത്തി​ൽ​പെ​ട്ട 140 പ്ലാ​വു​ക​ൾ ന​ട്ടി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് മാ​ത്രം ന​ട്ട ഇ​വ​യി​ൽ പ​ല​തും കാ​യ്‌​ഫ​ലം ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി ജോ​സ​ഫ് വ​രി​ക്ക​മാ​ക്ക​ൽ, ബാ​ബു മു​കാ​ല, ജോ​സ് മു​കാ​ല, ദൈ​വാ​ല​യ ശു​ശ്രൂ​ഷി അ​മ​ൽ വ​ട്ട​മ​റ്റം എ​ന്നി​വ​രും കൃ​ഷി​പ്പ​ണി​ക​ളി​ൽ വൈ​ദി​ക​നൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു.

മു​മ്പ് ക​ല്യാ​ൺ രൂ​പ​ത​യി​ൽ സാ​ബ​ന്ത​വാ​ടി​യി​ൽ എ​സ്റ്റേ​റ്റി​ന്റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു വ​ട​ക​ര അ​ച്ച​ൻ. അ​വി​ടെ​യും കൃ​ഷി​യി​ൽ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​ടു​ക്കി രൂ​പ​ത​യി​ൽ​പെ​ട്ട ഹൈ​റേ​ഞ്ച്-​മു​രി​ക്ക​ൻ​തൊ​ട്ടി ഇ​ട​വ​ക​യി​ൽ ഏ​ലം കൃ​ഷി​യു​ണ്ടാ​യി​രു​ന്നു. അ​വി​ടെ അ​ഞ്ചു​വ​ർ​ഷം സേ​വ​നം ചെ​യ്തു‌. ഇ​ടു​ക്കി രൂ​പ​ത​യി​ൽ ഇ​രു​മ്പു​പാ​ലം ഇ​ട​വ​ക​യി​ൽ മൂ​ന്നു​വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ട് പാ​ലാ രൂ​പ​ത​യി​ലെ ഉ​ദ​യ​ഗി​രി​പ​ള്ളി വി​കാ​രി​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ക​വീ​ക്കു​ന്നി​ൽ എ​ത്തി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​മാ​യി.

Tags:    
News Summary - Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.