കളമശ്ശേരി: ലോക്ഡൗണിൽ തുടങ്ങിയ പച്ചക്കറി കൃഷിയിൽനിന്ന് വിളവെടുത്തപ്പോൾ ആറടി നീളത്തിലുള്ള പടവലങ്ങ. കളമശ്ശേരി പത്താം പിയൂസ് ചർച്ചിനു സമീപം 15 സെൻറ് സ്ഥലത്ത് ഒരു കൂട്ടം വൈദികർ വിത്തിറക്കിയ വളർന്ന പച്ചക്കറി കൃഷിയിടത്തുനിന്നാണ് ആറടി ഒമ്പതിഞ്ച് നീളത്തിലുള്ള പടവലങ്ങ ലഭിച്ചത്. നാലുമാസം മുമ്പാണ് മഞ്ഞുമ്മൽ കർമലീ ത്ത സഭയിലെ വൈദികർ വിത്തിറക്കിയത്. പടവലം, പീച്ചിങ്ങ പയർ, വെണ്ട തുടങ്ങി എല്ലാത്തരം പച്ചക്കറി വിത്തുകളും പാകി.
കപ്പലണ്ടിപ്പിണ്ണാക്കും ആട്ടിൻ കാഷ്ഠവും വളമായി ഉപയോഗിച്ചു. ആദ്യം വിളവന്ന പടലത്തിൽ ആറടിയുള്ള പടവലങ്ങയാണ് ലഭിച്ചത്. അടുത്തത് അതിനെക്കാൾ നീളത്തിൽ വളർന്നുവന്നു. ലഭിച്ച വിളകൾ സമീപ മഠങ്ങളിലും മറ്റും നൽകും. നീളമേറിയ പടവലം വിത്തിനായി ഉപയോഗപ്പെടുത്തുമെന്ന് കൃഷി നടത്തിയ ഫാ. ഹിപ്പോലിട്ടസ് കട്ടികാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.