സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി

കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കർഷക രജിസ്ട്രി. കർഷക രജിസ്ട്രി പ്രവർത്തന ക്ഷമമാകുന്നതിന്‍റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും സുതാര്യമായും കർഷകർക്ക് ലഭ്യമാകുന്നു. 

കൂടാതെ കടലാസ് രഹിത വിള വായ്പകൾ, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയ പ്രക്രിയകൾ കർഷകർക്ക് ഗുണകരമായ രീതിയിൽ ലളിതവത്കരിക്കുന്നതിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ കർഷക രജിസ്ട്രി സഹായിക്കും.

 കർഷക ഐ.ഡി

2024 ഡിസംബർ മുതൽ പിഎം-കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിർബന്ധിതമായി രാജ്യത്തുടനീളം എല്ലാ കർഷകർക്കുമായി ഫാം ഐ.ഡി/ലാൻഡ് ഐ.ഡിയും സംസ്ഥാനം പങ്കിട്ട ഡേറ്റയും അടിസ്ഥാനമാക്കിയുള്ള ഒരു കർഷക ഐ.ഡി ഉണ്ടായിരിക്കണം.

ഐഡന്റിറ്റി, ഭൂമി, വിളകൾ എന്നിവയുടെ രേഖകൾ ഒന്നുമില്ലാതെ ഫാർമർ ഐ.ഡി വഴി ഒന്നിലധികം സർക്കാർ പദ്ധതികളിലേക്കും സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാം. ഒരോ കർഷകനും ആവശ്യമായ രീതിയിൽ ഫാമും വിളയും സംബന്ധിച്ച പ്രത്യേക ഉപദേശം നൽകാനും ഇത് സഹായിക്കും. യഥാർഥ കർഷകരിൽ നിന്ന് ഒരു രേഖ പോലും എടുക്കാതെ വിളകളുടെ വേഗത്തിൽ സംഭരിക്കാനാകും.

കർഷകർ ചെയ്യേണ്ടത്

കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട്​ കൃഷിഭവനിൽനിന്ന് അറിയിപ്പ് ലഭിച്ചാലുടൻതന്നെ കേന്ദ്രസർക്കാറിന്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻചെയ്തു തങ്ങളുടെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കർഷകർക്ക് കർഷക രജിസ്ട്രിയിൽ വിവരങ്ങൾ ചേർക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തെയോ, കോമൺ സർവിസ് കേന്ദ്രത്തെയോ കൃഷിഭവനെയോ സഹായത്തിനായി ആശ്രയിക്കാം.

ഇനി മുതൽ പിഎം-കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിർബന്ധിതമായി രാജ്യത്തുടനീളമുള്ള എല്ലാ കർഷകർക്കുമായി ഫാം ഐഡി/ലാൻഡ് ഐഡിയും സംസ്ഥാനം പങ്കിട്ട ഡാറ്റയും അടിസ്ഥാനമാക്കിയുള്ള ഒരു കർഷക ഐഡി ഉണ്ടായിരിക്കണം.

സംയോജിത രജിസ്ട്രി/ഫാർമർ രജിസ്ട്രിയിൽ ഭൂവുടമകൾ, പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുന്നവർ, കൃഷിക്കാർ, മൃഗസംരക്ഷണം, മത്സ്യബന്ധനംഎന്നിവയിലുള്ളവർ ഉൾപ്പെടുന്നു.

Tags:    
News Summary - Farmer Registry to speed up services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.