മറയൂർ: കീഴാന്തൂർ കാപ്പിക്കുരുവിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന്റെ സന്തോഷത്തിൽ കർഷകർ. കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുറഞ്ഞെങ്കിലും പാകമായ ഒരു കിലോഗ്രാം പഴുത്ത കാപ്പിക്കുരുവിനു 72 രൂപയാണ് ഇപ്പോൾ വില. ഇവിടെ ഉൽപാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് വിദേശ വിപണിയിൽ വരെ ഡിമാൻഡാണ്. സ്വകാര്യ കമ്പനി കർഷകരിൽനിന്ന് കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജർമനി, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവിൽ അഞ്ചുനാട്ടിലെ കാന്തല്ലൂർ, കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട്, മറയൂരിലെ പള്ളനാട്, കാപ്പിസ്റ്റോർ തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്യുന്നത്. കാവേരി, സിലക്ഷൻ, അറബിക് ഇനം കാപ്പികളാണ് കൂടുതൽ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണു വിളവെടുപ്പ് നടക്കാറുള്ളതെങ്കിലും ഇത്തവണ വൈകി. നവംബറിലാണ് തുടങ്ങാനായത്.
മറ്റു സ്ഥലങ്ങളിലെ കാപ്പിക്ക് കിലോഗ്രാമിനു 30-50 രൂപ വരെ ലഭിക്കുമ്പോഴാണു കീഴാന്തൂർ കാപ്പിക്ക് 72 രൂപ വരെ വില ലഭിക്കുന്നത്. ഇവിടെ വിളയുന്ന കാപ്പിയുടെ ഗുണമേന്മ മനസ്സിലാക്കി മണ്ണാർക്കാട് സോഷ്യൽ സർവിസ് സൊസൈറ്റി മികച്ച വില നൽകി കാപ്പിക്കുരു സംഭരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.