അധികം പൊക്കം വെക്കാതെ കുറ്റിച്ചെടിയായി വളരുന്ന ഒരു മരമാണ് ബുഷ് ഓറഞ്ച്. ഇതിന് പ്രത്യേകിച്ച് സീസൺ ഒന്നുമില്ല. ഏത് സമയവും ഇതിൽ ഓറഞ്ച് കാണും. ഒരു വലിയ നാരങ്ങയുടെ അത്ര വലിപ്പമേ ഉള്ളൂ. ഇതിനെ കാലമോണ്ടിൻ അല്ലെങ്കിൽ മിനയേച്ചർ ഓറഞ്ച് എന്നൊക്കെ പറയും.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഈ ബുഷ് ഓറഞ്ചിൽ. സാധാരണ ഓറഞ്ച് പോലെ മധുരം ഉണ്ടാവില്ല . ഇതിന് പുളിയാണ്. നമുക്ക് ജ്യൂസ് അടിക്കാനും അച്ചാർ ഇടാനും ഒക്കെ നല്ലതാണ്. ഇതിന്റെ തൊലിക്ക് അധികം കട്ടിയില്ല. ഓറഞ്ചിന്റെ തൊലി കളയുന്നതുപോലെ നമുക്ക് കളഞ്ഞെടുക്കാം. ഏത് സമയത്തും ഇതിൽ കായ്കൾ ഉള്ളതുകൊണ്ട് തന്നെ നമുക്ക് ഗാർഡന് ഒരു ഭംഗിയായിരിക്കും ഈ ബുഷ് ഓറഞ്ച്. നമുക്ക് ഇതിനെ വലിയ ചെടിച്ചട്ടിയിലോ ഡ്രമ്മിലോ ബാൽക്കണിയിൽ വെക്കാവുന്നതാണ്. നല്ല ഡ്രെയിനേജ് ഉള്ള ചട്ടി നോക്കി തെരഞ്ഞെടുക്കണം. അടിവളമായി ചാണകപ്പൊടി എല്ലുപൊടി കുമ്മായം എന്നിവ ചേർത്ത് മണ്ണ് തയ്യാറാക്കാം. വർമിക്കമ്പോസ്റ്റ് ഉപയോഗിക്കാം. നമ്മുടെ കയ്യിലുള്ള വളം ഏതായാലും നമുക്കത് മണ്ണും ആയിട്ട് യോജിപ്പിക്കാം. പ്രധാനമായും നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കുക. വെള്ളം ശ്രദ്ധാപൂർവ്വം വേണം കൊടുക്കാൻ ഒരുപാട് വെള്ളം ആകാനും പാടില്ല . വെള്ളം കെട്ടി കിടക്കാനും പാടില്ല.
എല്ലാ നഴ്സറികളിലും ഇതിന്റെ തൈകൾ ലഭ്യമാണ്. നട്ടതിനു ശേഷം രണ്ടുമൂന്നുദിവസം അധികം വെയിലടിക്കാത്ത സ്ഥലത്ത് വയ്ക്കുക. അതിനുശേഷം നമുക്ക് നല്ലൊരു സ്ഥലം നോക്കി മാറ്റാ. നാലുമാസം കൂടുമ്പോൾ ഇതിന് വളങ്ങൾ ചേർത്തു കൊടുക്കുന്നത് നല്ലതായിരിക്കും. കായ്കൾ പിടിച്ചതിനുശേഷം ഇതിനെ നന്നായി പ്രൂണ്‍ ചെയ്തുകൊടുത്താൽ നല്ല ഷേപ്പിൽ നമുക്ക് ഈ ചെടിയെ വളർത്തിയെടുക്കാവുന്നതാണ്. വർഷംതോറും നമുക്ക് ആവശ്യമെങ്കിൽ അതിന്റെ ചട്ടി ഒന്ന് മാറ്റി കൊടുക്കാവുന്നതാണ്. ഒന്നുകൂടി ആ പഴയ മണ്ണെല്ലാം നീക്കംചെയ്ത് വളമെല്ലാം ചേർത്ത് അതിന്റെ ആവശ്യമില്ലാത്ത വേരുകൾ ഉള്ളവ എല്ലാം നീക്കം ചെയ്ത് നമ്മൾ ഒന്നുംകൂടി അതിനെ സെറ്റ് ചെയ്യുകയാണെങ്കിൽ നന്നായി അത് കായ്കൾ തരും. ഒരുപാട് പരിചരണം ആവശ്യമില്ലാതെ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്നതാണ് ഈ ബുഷ് ഓറഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.