മലപ്പുറം: രണ്ട് മാസത്തിനിടെ ജില്ലയിലുണ്ടായ കാറ്റിലും മഴയിലും 5.51 കോടിയുടെ കൃഷി നാശം. മേയ് 29 മുതൽ ജൂലൈ 27 വരെയുള്ള കണക്ക് പ്രകാരമാണിത്. വാഴ കൃഷിയാണ് ഏറ്റവും അധികം നശിച്ചത്. 47.37 ഹെക്ടറിലായി 4.98 കോടിയുടെ വാഴയാണ് നശിച്ചത്. കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശം. 29.51 ഹെക്ടറിൽ 3.57 കോടിയുടെ നാശമുണ്ടായി. പട്ടികയിൽ രണ്ടാമതുള്ള പരപ്പനങ്ങാടി ബ്ലോക്കിൽ 4.67 ഹെക്ടറിൽ 46.77 ലക്ഷത്തിന്റെ നാശവും മൂന്നാമതുള്ള കാളികാവ് ബ്ലോക്കിൽ അഞ്ച് ഹെക്ടറിൽ 39 ലക്ഷത്തിന്റെ നഷ്ടവും റിപ്പോർട്ട് ചെയ്തു.
വണ്ടൂർ ബ്ലോക്കിൽ 0.8 ഹെക്ടറിൽ എട്ട് ലക്ഷം, മഞ്ചേരി ബ്ലോക്കിൽ 4.9 ഹെക്ടറിൽ 36 ലക്ഷം, പെരിന്തൽമണ്ണയിൽ 0.5 ഹെക്ടറിൽ 3.5 ലക്ഷം, മലപ്പുറത്ത് 1.5 ഹെക്ടറിൽ 2.05 ലക്ഷം, തവനൂരിൽ 0.13 ഹെക്ടറിൽ 1.95 ലക്ഷം, പെരുമ്പടപ്പിൽ 0.11 ഹെക്ടറിൽ 1.62 ലക്ഷം, വേങ്ങരയിൽ 0.1 ഹെക്ടറിൽ 1.03 ലക്ഷം, വളാഞ്ചേരി- 0.056 ഹെക്ടറിൽ 56,000, പൊന്മുണ്ടം- 0.01 ഹെക്ടറിൽ 29,000, തിരൂർ- 0.08 ഹെക്ടറിൽ 12,000 രൂപയുടെയും നഷ്ടമുണ്ടായി.
ജില്ലയിൽ 3.85 ഹെക്ടറിൽ 13.26 ലക്ഷം രൂപയുടെ തെങ്ങ് കൃഷിയും കാറ്റിൽ കടപുഴകി. കൊണ്ടോട്ടി ബ്ലോക്കിലാണ് തെങ്ങ് കൂടുതൽ കടപുഴകിയത്. 0.93 ഹെക്ടറിൽ 2.6 ലക്ഷം രൂപയുടെ നഷ്ടമാണ് കൊണ്ടോട്ടിയിൽ റിപ്പോർട്ട് ചെയ്തത്. രണ്ടാമതുള്ള കാളികാവിൽ 0.7 ഹെക്ടറിൽ 2.4 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. മലപ്പുറത്ത് 0.2 ഹെക്ടറിൽ 2.2 ലക്ഷം, തവനൂർ- 0.15 ഹെക്ടറിൽ 1.25 ലക്ഷം, മഞ്ചേരി- 0.2 ഹെക്ടറിൽ 1.25 ലക്ഷം, തിരൂർ- 0.11 ഹെക്ടറിൽ ഒരുലക്ഷം, പെരുമ്പടപ്പ്- 0.2 ഹെക്ടറിൽ 93,000 രൂപ, പൊന്മുണ്ടത്ത്- 1.2 ഹെക്ടറിൽ 69,000, വളാഞ്ചേരി- 0.01 ഹെക്ടറിൽ 20,000, അങ്ങാടിപ്പുറം- 0.04 ഹെക്ടറിൽ 10,000, പെരിന്തൽമണ്ണ 0.01 ഹെക്ടറിൽ 4,000 രൂപയുടെ നഷ്ടവും സംഭവിച്ചു. റബറിന് ആകെ 6.60 ഹെക്ടറിൽ 13.7 ലക്ഷത്തിന്റെ നഷ്ടം റിപ്പോർട്ട് ചെയ്തു. കാളികാവ് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ റബർ നഷ്ടം രേഖപ്പെടുത്തിയത്. 5.6 ഹെക്ടറിൽ 11 ലക്ഷത്തിന്റെ റബർ കടപുഴകി. പെരിന്തൽമണ്ണ ബ്ലോക്കിൽ 0.4 ഹെക്ടറിൽ 1.2 ലക്ഷത്തിന്റെ റബറും മഞ്ചേരിയിൽ 0.426 ഹെക്ടറിൽ ഒരുലക്ഷത്തിന്റെ റബറും നശിച്ചു. മലപ്പുറത്ത് 30,000, വണ്ടൂരിൽ 20,000 രൂപയുടെയും നാശമുണ്ടായി.
ജില്ലയിൽ 10.10 ഹെക്ടറിൽ 8.57 ലക്ഷത്തിന്റെ മരച്ചീനി കാറ്റും മഴയുമെടുത്തു. പരപ്പനങ്ങാടി ബ്ലോക്കിൽ 5.15 ഹെക്ടറിൽ 7.73 ലക്ഷമുണ്ടായി. വേങ്ങരയിൽ 39,000 , മഞ്ചേരി-കൊണ്ടോട്ടി ബ്ലോക്കുകളിലായി 20,000 മലപ്പുറത്ത് 5,200 രൂപയുടെ നഷ്ടമുണ്ടായി. നെല്ല് കൃഷിയിൽ 6.56 ഹെക്ടറിൽ 8.70 ലക്ഷം രൂപ നഷ്ടമുണ്ടായി. പരപ്പനങ്ങാടിയിൽ 5.70 ലക്ഷവും മലപ്പുറത്ത് മൂന്ന് ലക്ഷവും നഷ്ടമുണ്ടായി. കമുകിന് ആകെ 13.02 ഹെക്ടറിൽ 3.84 ലക്ഷവും ജാതിക്കക്ക് 0.72 ഹെക്ടറിൽ 2.73 ലക്ഷവും നാശം റിപ്പോർട്ട് ചെയ്തു. പച്ചക്കറിക്ക് 4.92 ഹെക്ടറിൽ 2.38 ലക്ഷം, വെറ്റിലക്ക് 0.03 ഹെക്ടറിൽ 22,000 രൂപയും നാശമുണ്ട്. പ്രശ്നം സംബന്ധിച്ച് കൃഷി വകുപ്പ് ജില്ല കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.