പുഞ്ച പമ്പിങ്‌: സബ്‌സിഡിയായി 35.16 കോടി അനുവദിച്ചു

തിരുവനന്തപുരം: പുഞ്ച പമ്പിങ്‌ സബ്‌സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ പുഞ്ച സ്‌പെഷ്യൽ ഓഫീസുകൾക്കാണ്‌ തുക അനുവദിച്ചത്‌. 2021– 22ൽ പത്തു കോടി രുപയായിരുന്നു ഈ ഇനത്തിൽ വകയിരുത്തിയത്. 20 കോടി രൂപ വിതരണം ചെയ്‌തു.

2022– 23ൽ 15.57 കോടി വകയിരുത്തിയത്‌ പൂർണമായും വിതരണം ചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റ്‌ വകയിരുത്തൽ 15.75 കോടിയായിരുന്നു. എന്നാൽ, 25.75 കോടി രൂപ വിതരണം ചെയ്‌തു. ഇപ്പോൾ ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തി സബ്‌സിഡി പുർണമായും വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Punja Pumping: 35.16 crores sanctioned as subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.