കേളകം: കോവിഡ് പ്രതിസന്ധിക്കിടയിലും മുയൽ വളർത്തലിൽ ഉപജീവനം കണ്ടെത്തി മലയോര കർഷകർ. മലയോരത്ത് മുയൽ വളർത്തൽ കർഷകരുടെയും സംരംഭകരുടെയും എണ്ണം വർധിക്കുകയാണ്. ഒരിടവേളക്കുശേഷമാണ് മുയൽ വളർത്തൽ മേഖല ശക്തിയാർജിച്ചത്. കോവിഡ് സാഹചര്യം മുയൽ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും മുമ്പത്തേക്കാളേറെ പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട് എന്നതാണ് അവസ്ഥ. വൈറ്റ് ജയൻറ്, ഗ്രേ ജയൻറ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നിവയാണ് അധികപേരും വളർത്തുന്നത്.
സ്ഥലപരിമിതിയും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്നവർക്ക് ആദായകരമായി ചെയ്യാവുന്ന തൊഴിലാണ് മുയല് വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്ക്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയല് വളര്ത്തലിെൻറ പ്രത്യേകതകളാണ്. എന്നാൽ, ശാസ്ത്രീയ പരിപാലനരീതികള്‍ അവലംബിച്ചില്ലെങ്കില്‍ പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളതുമാണ് മുയല് വളര്‍ത്തല്‍. പ്രത്യേക പരിശീലനവും വായ്പകളും ലഭ്യമായതോടെയാണ് കർഷകർ ഇൗ രംഗത്തേക്ക് തിരിഞ്ഞത്.
കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ നൂറുകണക്കിന് കർഷകർ മുയൽ വളർത്തുന്നുണ്ട്. മുയൽ വളർത്തൽ ആദായകരമാണെന്ന് കൊട്ടിയൂർ കണ്ടപ്പുനത്തെ പാറക്കൽ ടിൻറു മനോജ് പറഞ്ഞു.
ഇവരുടെ വീട്ടിൽ പ്രത്യേകം കൂടുണ്ടാക്കി വളർത്തുന്നത് അമ്പതോളം മുയലുകളെയാണ്. 45 ദിവസം പ്രായമായ ഒരു ജോടി മുയൽ കുഞ്ഞുങ്ങൾക്ക് 500 രൂപ വരെ ലഭിക്കും. കൂടാതെ കൊട്ടിയൂർ പഞ്ചായത്തിൽ മുയൽ ഫാമുകളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.