ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. താനും തന്‍റെ കുടുംബവും ചേർന്നാണ് ഒരു കോടി രൂപ സംഭാവന നൽകുന്നതെന്നും ഗൗതം ഗംഭീർ പറഞ്ഞു.
'എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്‍റേയും കുടുംബത്തിന്‍റേയും എളിയ സംഭാവനയാണിത്' ഗൗതം ഗംഭീർ പറഞ്ഞു.
അതേസമയം, അയോധ്യ ക്ഷേത്ര നിർമാണത്തിന് പണം സമാഹരിക്കാനായി ഡൽഹി ബി.ജെ.പി ഘടകം പ്രചാരണമാരംഭിച്ചു. സാധാരണക്കാരിൽ നിന്നും 10, 100, 1000 തുടങ്ങിയ കൂപ്പണുകളിലൂടെയാണ് പണം പിരിച്ചെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.