Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാമക്ഷേത്രനിർമാണത്തിന്...

രാമക്ഷേത്രനിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി ഗൗതം ​ഗംഭീർ

text_fields
bookmark_border
Gautam gambir
cancel

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ​ഗൗതം ​ഗംഭീർ. താനും തന്‍റെ കുടുംബവും ചേർന്നാണ് ഒരു കോടി രൂപ സംഭാവന നൽകുന്നതെന്നും ​ഗൗതം ​ഗംഭീർ പറഞ്ഞു.

'എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്‍റേയും കുടുംബത്തിന്‍റേയും എളിയ സംഭാവനയാണിത്' ​ഗൗതം ​ഗംഭീർ പറഞ്ഞു.

അതേസമയം, അയോധ്യ ക്ഷേത്ര നിർമാണത്തിന് പണം സമാഹരിക്കാനായി ഡൽഹി ബി.ജെ.പി ഘടകം പ്രചാരണമാരംഭിച്ചു. സാധാരണക്കാരിൽ നിന്നും 10, 100, 1000 തുടങ്ങിയ കൂപ്പണുകളിലൂടെയാണ് പണം പിരിച്ചെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam GambhirRam Temple Ayodhya
Next Story