രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് രാഹുൽ മങ്കൂട്ടത്തിൽ

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ. മന്ത്രി സജി ചെറിയാൻ പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിർത്തണമെന്നും അദ്ദേഹം ആലശ്യപ്പെട്ടു. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവർ യൂത്ത് കോൺഗ്രസ്‌ നൽകിയ പരാതിയിൽ നടപടി എടുക്കണമെന്നും രാഹുൽ കോഴിക്കോട് ആവശ്യപ്പെട്ടു.

സി.പി.എമ്മാണ് രഞ്ജിത്തിന് സംരക്ഷണം നൽകുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റെന്നും രാഹുൽ മങ്കൂട്ടത്തിൽ ആരോപിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത് അവസാനിപ്പിക്കണം. രഞ്ജിത്ത് രാജി വെച്ചില്ലെങ്കിൽ സർക്കാർ പുറത്താക്കണം.

കാഫിർ സ്ക്രീൻഷോട്ട് ഇറങ്ങുന്നതിന് മുൻപ് തന്നെ സി.പി.എം ഷാഫിക്കെതിരെ വർഗീയ പ്രചരണം നടത്തി. കെ.കെ. ശൈലജ കേരളത്തിലെ ലക്ഷണം ഒത്ത വർഗീയവാദിയാണെന്നും രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. 

Tags:    
News Summary - Rahul wants Ranjith to step down as Chairman of the Film Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.