കോട്ടയം: ആദ്യ പിണറായി സർക്കാറിെൻറ അവസാന ബജറ്റിലെ പദ്ധതികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിെച്ചങ്കിലും ഏറെ പ്രതീക്ഷിച്ച േകാട്ടയത്തിന് നിരാശ. റബർവില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക പൂർണമായി കൊടുത്തുതീർക്കാൻ കഴിയുന്നവിധത്തിൽ 50 കോടി അനുവദിച്ചത് ആശ്വാസം പകരുന്നുണ്ടെങ്കിലും താങ്ങുവില ഉയർത്താത്തത് നിരാശ സമ്മാനിച്ചു. എം.ജി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കുമെന്നതാണ് കോട്ടയവുമായി ബന്ധപ്പെട്ട മറ്റൊരു പ്രഖ്യാപനം. ആദ്യ പിണറായി സർക്കാറിെൻറ അഞ്ച് ബജറ്റുകളിലും കോട്ടയത്തിന് കാര്യമായി ഇടം ലഭിച്ചിരുന്നില്ല. ഇത്തവണ ഭരണമുന്നണിക്ക് ജില്ലയിൽ കൂടുതല്‍ സീറ്റും മന്ത്രിസഭയില്‍ പ്രാതിനിധ്യവും വന്നതോടെ പ്രതീക്ഷ വാനോളമായിരുന്നു.
കേരള കോൺഗ്രസ് ഒപ്പമുള്ളതിനാൽ റബർമേഖലയിൽ വലിയ പ്രഖ്യാപനവും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് റബറിെൻറ താങ്ങുവില 150ല്‍നിന്ന് 170 ആക്കി ഉയര്‍ത്തിയത്. ഇത് ഇത്തവണ 200 ആയി ഉയർത്തുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. ഒരുകിലോ റബർ ഉൽപാദിപ്പിക്കാൻ 172 രൂപ ചെലവുവരുമെന്നാണ് റബർ ബോർഡ് നേരത്തേ തയാറാക്കിയ കണക്ക്. ഇപ്പോൾ ചെലവ് കൂടിയിട്ടുണ്ട്. ഇത് കണക്കിലെടുക്കുമെന്ന് കരുതിയെങ്കിലും തുക ഉയർത്തിയില്ല.റബർ വിലസ്ഥരത പദ്ധതിയിലെ കുടിശ്ശിക തീർക്കാൻ 50 കോടി അനുവദിച്ചതിൽ പുതുമയില്ലെന്നും കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒരോ വർഷവും പദ്ധതിക്കായി നീക്കിവെക്കുന്ന തുകയിൽനിന്ന് കുടിശ്ശിക അനുവദിച്ചുവരുന്നതുമാണ്. ഇതിനുപകരം തുക ഉയർത്തുകയാണ് വേണ്ടിയിരുന്നതെന്ന് ഇവർ പറയുന്നു. നിലവിൽ ഏപ്രിൽ മുതലാണ് വിലസ്ഥിരത പദ്ധതിയനുസരിച്ചുള്ള താങ്ങുവില 170 രൂപയായി ഉയർത്തിയത്. അന്നുമുതൽ വില ഏറക്കുറെ 170 രൂപക്കടുത്താണ്. അതിനാൽ കർഷകർക്ക് പദ്ധതിയുെട ഗുണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഏറ്റവുമൊടുവില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ജില്ലക്ക് പ്രഖ്യാപിച്ച പ്രധാന പദ്ധതി റബറധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായിരുന്നു. ഇതിെൻറ പുരോഗതിയും അടുത്ത നീക്കങ്ങളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിൻറ് ഫാക്‌ടറി സ്ഥലത്ത് ഹബ് സ്ഥാപിക്കുമെന്നും ഐസക് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ധനമന്ത്രി ഈ വിഷയത്തിലേക്ക് കടന്നില്ല. ബജറ്റ് പുതുതായി സർക്കാറിെൻറ ഭാഗമായ കേരള കോൺഗ്രസിനും നിരാശയായി. റബര്‍ കര്‍ഷകരെ കൂടെനിര്‍ത്തുന്നതിന് റബര്‍ ഹബ്ബുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ്-എം പ്രതീക്ഷിച്ചിരുന്നു. എച്ച്.എന്‍.എല്‍ ഏറ്റെടുക്കാൻ 250 കോടി രൂപ കഴിഞ്ഞതവണ അനുവദിച്ചിരുന്നു. ജില്ല ഏറെ പ്രതീക്ഷേയാടെ കാത്തിരുന്ന ഇതിലും പുതുബജറ്റ് മൗനം പാലിച്ചു. സഹകരണ മന്ത്രിയുടെ ജില്ലയായതിനാല്‍ സഹകരണ മേഖലയിൽ പുതുപദ്ധതികൾ പ്രതീക്ഷിച്ചിരുന്നു. നെല്ല് സംഭരണത്തില്‍ സഹകരണമേഖല ഇടപെടുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും ചെറുവള്ളി വിമാനത്താവളത്തില്‍ പ്രത്യേക പരിഗണനയുമുണ്ടാകുമെന്നും കരുതിയിരുന്നു. എന്നാൽ, പരാമർശങ്ങളുണ്ടായില്ല.
പടിഞ്ഞാറന്‍ മേഖലയുടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുതകുന്ന പദ്ധതികളും നേതാക്കളുടെ വാക്കുകൾ മാത്രമായി. മുൻ ബജറ്റ് ഉടച്ചുവാർക്കാതെ അതിെൻറ തുടർച്ചയെന്ന നിലയിലേക്ക് ധനമന്ത്രി പ്രഖ്യാപനങ്ങെള മാറ്റിയതാണ് ജില്ലക്ക് തിരിച്ചടിയായത്.അതേസമയം, ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയത് ജില്ലക്ക് നേട്ടമാകും.
കോട്ടയം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികൾക്ക് കൂടുതൽ സൗകര്യങ്ങൾ എത്തിയേക്കാം. തോട്ടം, കാർഷിക മേഖലകളിലെ വിവിധ പദ്ധതികളും ജില്ലക്ക് ഗുണമാകും. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നതും കോട്ടയത്തിന് ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.