ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്ട്ടുകള് 2022-2023 വർഷത്തിൽ ഇറക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സുരക്ഷാവിവരങ്ങള്‍ ഉൾപ്പെടെ അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചതായിരിക്കും ഇ-പാസ്പോര്ട്ടുകള്. നിലവില്‍ രാജ്യത്തെ പൗരന്മാര്ക്ക് പ്രിന്റ് ചെയ്ത പാസ്പോര്‍ട്ടുകളാണ് നല്‍കുന്നത്.
പാസ്പോര്‍ട്ട് ബുക്ക്ലെറ്റിന് ഒപ്പമുള്ള ചിപ്പില്‍ ഉടമസ്ഥന്റെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലായിരിക്കും പുതിയ ഇ-പാസ്പോര്ട്ടുകള് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.