ഇന്ത്യയിലെ വൈദ്യുതി വാഹനങ്ങളുടെ പ്രധാന പോരായ്മകളിലൊന്നായ റീചാർജിങ് അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് ബാറ്ററി കൈമാറ്റ നയം വരുന്നു.ചാർജ് തീർന്ന പഴയ ബാറ്ററി കൈമാറി പൂർണമായി ചാർജ് ചെയ്ത ബാറ്ററി സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രങ്ങളാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ചാർജിങ്ങിന് ചെലവഴിക്കേണ്ടി വരുന്ന സമയം, സൗകര്യപ്രദമായ ചാർജിങ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ ഇതോടെ പരിഹരിക്കപ്പെടും. ഇതിനായി ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
നിലവിൽ ബാറ്ററി ചാർജിങ്ങിന് മണിക്കൂറുകളാണ് എടുക്കുന്നത്. ദീർഘദൂര യാത്രയിലും മറ്റും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സൗകര്യപ്രദമായ ചാർജിങ് കേന്ദ്രങ്ങൾ കണ്ടെത്താനും പ്രയാസമാണ്. ബാറ്ററി കൈമാറ്റ കേന്ദ്രങ്ങൾ വരുന്നതോടെ അനായാസം യാത്ര തുടരാനാകും.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ കാറുകളിൽ ഇത്തരത്തിൽ ബാറ്ററി മാറ്റിവെക്കലിനുള്ള സൗകര്യമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നയം വരുന്നതോടെ അതിനനുസരിച്ചുള്ള സാങ്കേതിക വിദ്യയും വികസിപ്പിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.