തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ വന്നതിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനസമയം പുനഃക ്രമീകരിച്ചു. റെഡ്സോൺ മേഖലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയാകും പ്രവർത്തനസമയം.
ഏപ്രിൽ 20 മുതൽ ലോക്ഡൗൺ തീരുന്ന മെയ് മൂന്ന് വരെയാണ് ഈ ക്രമീകരണം. മറ്റു ജില്ലകളിൽ തിങ്കളാഴ്ച മുതൽ പഴയതുപോലെ ബാങ്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.