മുംബൈ: 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിൽ കൂടുതൽ വായ്പ തിരിച്ചടവ് വൈകിയിട്ടില്ലാത്ത കമ്പനികളുടെ വായ്പ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. കോവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ വ്യക്തിഗത വായ്പക്കാരുടെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെയും വായ്പ പുനഃക്രമീകരണത്തിനായി ബാങ്കുകൾ പ്രത്യേക ജാലകം തുറക്കും. ഈ പദ്ധതി 2020ൽ തന്നെ ആരംഭിക്കുമെന്നും 180 ദിവസം വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ്, വ്യക്തിഗത വായ്പ പദ്ധതികളുമായി ബന്ധപ്പെട്ട് കെ.വി. കാമത്തിെൻറ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കും. സ്റ്റാർട്ടപ്പുകൾക്കും പുനരുപയോഗ ഊർജ മേഖലക്കുമുള്ള വായ്പകളുടെ പരിധി ഉയർത്തും. ചെറുകിട- നാമമാത്ര കർഷകർ, ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സഹായകമാകും വിധം പദ്ധതികൾ പ്രഖ്യാപിക്കും. ഭവന നിർമാണ മേഖലയിലെ പണലഭ്യത പ്രതിസന്ധി മറികടക്കുന്നതിനായി നബാർഡ്, നാഷനൽ ഹൗസിങ് ബാങ്ക് എന്നിവ വഴി വിപണിയിൽ 5,000 കോടി അധികമായി എത്തിക്കും.
ഏപ്രിൽ-മേയ് മാസങ്ങളിലേക്കാൾ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവരികയാണ്. അതേസമയം, പുതിയ നഗരങ്ങളിേലക്ക് കോവിഡ് വ്യാപനം വരുന്നതിനാൽ തിരിച്ചുവരവ് പതിയെ ആണ്. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര വളർച്ച നെഗറ്റിവ് ആയിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.