കമ്പനികളുടെ വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി
text_fieldsമുംബൈ: 2020 മാർച്ച് ഒന്നുവരെ, 30 ദിവസത്തിൽ കൂടുതൽ വായ്പ തിരിച്ചടവ് വൈകിയിട്ടില്ലാത്ത കമ്പനികളുടെ വായ്പ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. കോവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ വ്യക്തിഗത വായ്പക്കാരുടെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെയും വായ്പ പുനഃക്രമീകരണത്തിനായി ബാങ്കുകൾ പ്രത്യേക ജാലകം തുറക്കും. ഈ പദ്ധതി 2020ൽ തന്നെ ആരംഭിക്കുമെന്നും 180 ദിവസം വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ്, വ്യക്തിഗത വായ്പ പദ്ധതികളുമായി ബന്ധപ്പെട്ട് കെ.വി. കാമത്തിെൻറ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കും. സ്റ്റാർട്ടപ്പുകൾക്കും പുനരുപയോഗ ഊർജ മേഖലക്കുമുള്ള വായ്പകളുടെ പരിധി ഉയർത്തും. ചെറുകിട- നാമമാത്ര കർഷകർ, ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സഹായകമാകും വിധം പദ്ധതികൾ പ്രഖ്യാപിക്കും. ഭവന നിർമാണ മേഖലയിലെ പണലഭ്യത പ്രതിസന്ധി മറികടക്കുന്നതിനായി നബാർഡ്, നാഷനൽ ഹൗസിങ് ബാങ്ക് എന്നിവ വഴി വിപണിയിൽ 5,000 കോടി അധികമായി എത്തിക്കും.
ഏപ്രിൽ-മേയ് മാസങ്ങളിലേക്കാൾ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവരികയാണ്. അതേസമയം, പുതിയ നഗരങ്ങളിേലക്ക് കോവിഡ് വ്യാപനം വരുന്നതിനാൽ തിരിച്ചുവരവ് പതിയെ ആണ്. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര വളർച്ച നെഗറ്റിവ് ആയിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.