ദോഹ: ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ലുലു ഹൈപ്പർമാർക്കറ്റിൽ വ്യാഴാഴ്ച മുതൽ വമ്പൻ ഷോപ്പിങ് ഉത്സവം. ജനുവരി 10 വരെ നീളുന്ന 10-15-20-30 റിയാൽ പ്രമോഷനാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ബ്രാഞ്ചുകളിലുമായി വ്യാഴാഴ്ച തുടക്കം കുറിക്കുന്നത്. 2000ത്തോളം ഉൽപന്നങ്ങളാണ് പുതുവർഷ പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങളുടെ മഹനീയ ശേഖരമാണ് വമ്പൻ പ്രമോഷൻ വേളയിൽ ഷോപ്പിങ്ങിനായി ഒരുക്കിയത്.
ദൈനംദിന അവശ്യവസ്തുക്കൾ മുതൽ, ആഘോഷ വേളകൾക്കുള്ള ഉൽപന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച വിലക്കുറവിൽ ഒരുക്കിയതായി ലുലു വക്താവ് അറിയിച്ചു. ഓരോ സീസണിലും വമ്പൻ വിജയമായി മാറുന്ന 10-15-20-30 റിയാൽ പ്രമോഷന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയാണ് പുതുവർഷ ഷോപ്പിങ് തുടങ്ങുന്നത്.
പ്രമോഷന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, അറബി, വെസ്റ്റേൺ, ചൈനീസ്, ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ വിഭവങ്ങളിൽ വൈവിധ്യങ്ങൾ വരെ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കളിപ്പാട്ടങ്ങളുടെ അതുല്യ ശേഖരവുമായി ലുലു ടോയ് കാർണിവൽ പ്രമോഷനുമുണ്ട്. കളിപ്പാട്ടങ്ങൾ, സൈക്കിൾ, റൈഡ് ഓൺ കാറുകൾ എന്നിവയിലെ ഓഫർ ജനുവരി ആറു വരെ തുടരും. ഉപഭോക്താക്കൾക്ക് മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിലെ ‘ഷോപ് ആൻഡ് വിൻ’ പ്രമോഷനിലും പങ്കാളികളാകാവുന്നതാണ്.
50 റിയാലിന്റെ ഷോപ്പിങ് നടത്തുന്നവർക്ക് റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വഴി രണ്ടു നിസാൻ പെട്രോൾ കാറുകളും, ഒരു ലക്ഷം റിയാൽ മൂല്യമുള്ള ലുലു ഗിഫ്റ്റ് കാർഡുകളും സമ്മാനമായി നൽകുന്ന ‘ഷോപ് ആൻഡ് വിൻ’ മത്സരത്തിൽ പങ്കുചേരാം. രണ്ട് കാറും 30 ഗിഫ്റ്റ് കാർഡുകളും ഉൾപ്പെടെയാണ് വിജയികളെ കാത്തിരിക്കുന്നത്. ഏപ്രിൽ 14 വരെയാണ് മദീനത്ന ലുലുവിലെ ഓഫർ നിലനിൽക്കുന്നത്. 16ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. അബു സിദ്ര മാളിലെ ‘ഷോപ് ആൻഡ് വിൻ പ്രമോഷൻ’ ജനുവരി 30 വരെ തുടരും. രണ്ട് ലാൻഡ് ക്രൂയിസർ കാറുകൾ ഉൾപ്പെടെയാണ് സമ്മാനം. 50 റിയാലിന് ഷോപ്പിങ് നടത്തുന്നവർക്ക് റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിൽ പങ്കുചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.