ലു​ലു ദാ​ന മാ​ളി​ൽ ന​ട​ന്ന ‘സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

മ​നാ​മ: വ​മ്പി​ച്ച ഡി​സ്കൗ​ണ്ടു​ക​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘സെ​ലി​ബ്രേ​റ്റ് ബ​ഹ്‌​റൈ​ൻ’ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ന​ട​ക്കു​ന്ന ​ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 18 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ബ​ഹ്‌​റൈ​നി​ൽ ഉ​ട​നീ​ള​മു​ള്ള എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, ഫാ​ഷ​ൻ​വെ​യ​ർ, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ന്നി​വ​ക്കും മ​റ്റും 70 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും.

വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു ദാ​ന മാ​ളി​ൽ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​എ​ച്ച്.​എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ്, ലു​ലു ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. ലു​ലു​വും നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റും (എ​ൻ.​ഐ.​എ.​ഡി) സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഫെ​സ്റ്റി​വ​ലി​ൽ നി​ര​വ​ധി ബ​ഹ്റൈ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്രി​യ​പ്പെ​ട്ട ബ​ഹ്‌​റൈ​ൻ ബ്രാ​ൻ​ഡു​ക​ളാ​യ അ​ൽ സെ​യ്ം, അ​വാ​ൽ, ഫ​സ്‌​കോ, എ​ർ​ലി എ​ന്നി​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭി​ക്കും. ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ശ്ര​ദ്ധ ന​ൽ​കു​മെ​ന്നു​പ​റ​ഞ്ഞ ലു​ലു ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല, സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ലു​ലു ബ​ഹ്‌​റൈ​നെ ജി.​സി.​സി ത​ല​ത്തി​ൽ ആ​ദ​രി​ച്ച കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​സം​ബ​ർ 14ന് ​ലു​ലു റി​ഫ​യി​ൽ പ്ര​ത്യേ​ക മി​ഡ്‌​നൈ​റ്റ് സെ​യി​ലും 15ന് ​ഹി​ദ്ദ് ലു​ലു​വി​ൽ 24 മ​ണി​ക്കൂ​ർ വി​ൽ​പ​ന​യും ഉ​ണ്ടാ​യി​രി​ക്കും. വി​ല​ക്കു​റ​വി​ൽ പ്രി​യ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

Tags:    
News Summary - 'Celebrate Bahrain' Festival at Lulu Hypermarkets Cum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.