ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) വരവ് റെക്കോഡ് ഉയരത്തിൽ. ഏപ്രിലിൽ 2.10 ലക്ഷം കോടി രൂപയായി ഉയർന്നു. 12.4 ശതമാനത്തിന്റെ വർധനയാണിത്. ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് രണ്ട് ലക്ഷം കോടി കടക്കുന്നത്. ആഭ്യന്തര ഇടപാടുകളിലെ ശക്തമായ വളർച്ചയാണ് റെക്കോഡ് നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഏപ്രിലിൽ ജി.എസ്.ടി പിരിവ് 1.87 ലക്ഷം കോടി രൂപയായിരുന്നു.
ഈ വർഷം ഏപ്രിലിൽ കേന്ദ്ര ജി.എസ്.ടി 43,846 കോടി രൂപയും സംസ്ഥാന ജി.എസ്.ടി 53,538 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളുടെ നികുതി വഴി പിരിച്ചെടുത്ത 37,826 കോടി രൂപ ഉൾപ്പെടെ ഇന്റഗ്രേറ്റഡ് ജി.എസ്.ടി 99,623 കോടി രൂപയാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽനിന്ന് ലഭിച്ച 1,008 കോടി ഉൾപ്പെടെ 13,260 കോടി രൂപയാണ് മൊത്തം സെസ് പിരിവെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.