ഇംപെക്‌സ് പ്രീമിയം EvoQ സീരീസ് ഗൂഗ്ൾ ടിവികൾ പുറത്തിറക്കി

കൊച്ചി: പ്രമുഖ ലീഡിങ് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ഇംപെക്‌സ്, ഇന്ത്യയിൽ പ്രീമിയം ഗൂഗ്ൾ ടിവികൾ പുറത്തിറക്കി. EvoQ സീരീസിന് കീഴിൽ പുറത്തിറങ്ങിയ പുതിയ ഗൂഗ്ൾ ടിവികൾ 4K LED, QLED എന്നീ ഡിസ്പ്ലേകളിൽ നൂതനമായ ഫീച്ചറുകളോടു കൂടെ മൊത്തം 11 മോഡലുകളിലാണ് ഇംപെക്‌സ് അവതരിപ്പിക്കുന്നത്.

ഡോൾബിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളായ ഡോൾബി വിഷൻ ഐ.ക്യു, ഡോൾബി അറ്റ്മോസ് എന്നിവയ്ക്ക് പുറമെ എച്ച്.ഡി.ആർ 10, എം.ഇ.എം.സി തുടങ്ങിയ പുതിയ ഫീച്ചറുകളോടു കൂടിയ ഹൈ-എൻഡ് മോഡലുകൾ മുതൽ ഡോൾബി ഓഡിയോ, എച്ച്.ഡി.ആർ തുടങ്ങിയ ഫീച്ചറുകളിൽ വരുന്ന ബേസിക് മോഡലുകൾ വരെ വിപണത്തിന് തയ്യാറായിട്ടുണ്ടെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. പുതിയ ടിവികൾ ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവത്തിനപ്പുറം നൂതനമായ ഉപയോക്തൃ അനുഭവം നൽകുമെന്ന് ഇംപെക്‌സ് മാനേജിങ് ഡയറക്ടർ സി. നുവൈസ് പറഞ്ഞു.

ഇംപെക്‌സ് ഗൂഗ്ൾ ടിവികളിൽ ഗൂഗ്ൾ എ.ഐ വഴി ഉപയോക്താക്കൾക്കു സ്ട്രീമിങ് ആപ്പുകൾ ഒരു കോമൺ പ്ലാറ്റഫോമിൽ ആക്‌സസ് ചെയ്യാനും സ്ട്രീം ചെയ്യാനും സാധിക്കും. കൂടാതെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന മാലി ഡ്യുവൽ കോർ ജി.പി.യു പ്രോസസർ ടിവിയുടെ പ്രോസസിങ് വേഗത വർധിപ്പിക്കുന്നു. 32 ഇഞ്ച് മുതൽ 75 ഇഞ്ച് വരെയുള്ള അളവുകളിലാണ് ഇംപെക്‌സ് വിവിധ മോഡൽ ഗൂഗ്ൾ ടിവികൾ പുറത്തിറക്കാനിരിക്കുന്നത്.

Tags:    
News Summary - Impex Launches Premium EvoQ series Google TVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.