ന്യൂഡൽഹി: റഷ്യയിൽ നിന്നും റെക്കോർഡ് തുകക്ക് സുര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടൺ എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇന്ത്യൻ നടപടി. യുക്രെയ്നിൽ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വൻ വിലക്ക് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതമായത്.
റഷ്യയുമായുള്ള കരാർ ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്നൊപ്പം ഇന്തോനേഷ്യ പാംഒയിൽ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തിതോടെയാണ് ഇന്ത്യയിൽ ഭക്ഷ്യഎണ്ണകൾക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്.
യുക്രെയ്നിൽ നിന്നും എണ്ണ ഇറക്കുമതി നടത്താവുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. അതിനാലാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ തീരുമാനിച്ചതെന്ന് ഇന്ത്യയിൽ ഭക്ഷ്യഎണ്ണ വ്യവസായം നടത്തുന്ന പ്രദീപ് ചൗധരി പറഞ്ഞു. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോർഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.