രാജ്യം മാന്ദ്യത്തിൽ ​–ആർ.ബി.​െഎ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം മു​െ​മ്പ​ങ്ങു​മി​ല്ലാ​ത്ത​വി​ധം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​െൻറ ര​ണ്ടാം പാ​ദ​ത്തി​ലും തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ നെ​ഗ​റ്റി​വ്​ വ​ള​ർ​ച്ച​യാ​ണ്​ ​ ഇ​തി​ന്​ കാ​ര​ണ​മെ​ന്നും ആ​ർ.​ബി.​ഐ വി​ദ​ഗ്​​ധ​സ​മി​തി വെ​ളി​പ്പെ​ടു​ത്തി.

ആ​ർ.​ബി.​ഐ ധ​ന​ന​യ സ​മി​തി​യു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ മൈ​ക്കേ​ൽ പ​ട്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ ത​യാ​റാ​ക്കി ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ 'നൗ​കാ​സ്​​റ്റ്​' ബു​ള്ള​റ്റി​നി​ലാ​ണ്​​ രാ​ജ്യ​ത്തെ ഗു​രു​ത​ര സ്​​ഥി​തി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ''2020-21​െൻ​റ ആ​ദ്യ​പാ​ദ​ത്തി​ലു​ണ്ടാ​യ മാ​ന്ദ്യ​ത്തി​െൻറ തോ​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്​ ഇൗ ​കാ​ല​ഘ​ട്ടം'' -റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സെ​പ്​​റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം(​ജി.​ഡി.​പി)8.6 ശ​ത​മാ​നം​ ഇ​ടി​ഞ്ഞ​പ്പോ​ൾ ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ 24 ശ​ത​മാ​ന​മാ​ണ്​ കൂ​പ്പു​കു​ത്തി​യ​ത്.

ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വ്യ​ക്​​തി​ഗ​ത സ​മ്പാ​ദ്യം കൂ​ടി. ചെ​ല​വ​ഴി​ക്ക​ൽ കു​റ​ഞ്ഞ​താ​ണ്​ അ​തി​ന്​ കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - India in historic recession, RBI ‘nowcast’ shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.