ന്യൂഡൽഹി: രാജ്യത്ത് മൊത്ത വില സൂചിക (ഡബ്ല്യൂ.പി.ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 7.39 ശതമാനത്തിലേക്ക് കുതിച്ചു. അസംസ്കൃത എണ്ണയുടെയും ലോഹ ഉൽപന്നങ്ങളുടെയും വൻ വില വർധന കാരണമാണ് ഫെബ്രുവരിയിലേതിനേക്കാൾ മൂന്നു ശതമാനം ഉയർന്നത്.
കൂടാതെ, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക (സി.പി.ഐ) കണക്കുകൾ പ്രകാരം ചില്ലറ പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയർന്ന നിലയായ 5.52 ശതമാനവുമായി.
കഴിഞ്ഞ വർഷം മാർച്ചിലെ രാജ്യവ്യാപക ലോക്ഡൗൺ കാരണം ആ കാലയളവിൽ നിരക്കുകൾ കുറവായിരുന്നത്, 2021ലെ നിരക്കുകളിൽ പെട്ടന്നുള്ള വർധനക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.