ബ്രസൽസ്: 19 യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം കുതിച്ചുയർന്നു. കോവിഡിൽ നിന്ന് കരകയറിയശേഷം റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് യൂറോപ്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായത്. ഏപ്രിലിലെ പണപ്പെരുപ്പം 7.5 ശതമാനം കടന്നു. മാർച്ചിൽ 7.4 ശതമാനമായിരുന്നു. യുദ്ധം മുറുകിയതോടെ ഇന്ധനവിലയും കുതിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ, വാതക വിതരണം തടസ്സപ്പെടുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇന്ധനവിലയിൽ 38 ശതമാനം വർധനയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.