ന്യൂ ഡൽഹി: ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കുത്തനെ വില ഉയരുന്നത് രാജ്യത്ത് ഉപഭോക്താക്കളെ പിറകോട്ടടിക്കുന്നതായി സാമ്പത്തിക സർവേ റിപ്പോർട്ട്. വരുംവർഷം സാമ്പത്തിക രംഗത്ത് ആശാവഹമായ മാറ്റം പ്രതീക്ഷിക്കുമ്പോഴും പിടിച്ചുകെട്ടാനാവാതെ വില മുന്നോട്ടുതന്നെ കുതിക്കുന്നത് പണം ചെലവഴിക്കാതെ കൂടുതൽ സൂക്ഷിച്ചുവെക്കാൻ അവരെ നിർബന്ധിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഉപഭോക്താക്കളിൽ 80 ശതമാനവും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇങ്ങനെ രണ്ടുവട്ടം ആലോചിക്കാൻ നിർബന്ധിതരാകുകയാണെന്ന് ഭാവി ഉപഭോക്തൃ സൂചിക സൂചിക വ്യക്തമാക്കുന്നത്. കോവിഡ് മാറി രാജ്യം പുരോഗതിയുടെ വഴിയെ ആണെന്ന് 77 ശതമാനം പേരും പ്രതീക്ഷ പങ്കുവെക്കുന്നു. ആഗോള ശരാശരി 48 ശതമാനത്തിൽനിൽക്കെയാണ് ഇന്ത്യ ഏറെ മുന്നിൽ നടക്കുന്നത്. എന്നാൽ, രാജ്യത്തെ 1000 ഉപഭോക്താക്കളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത മഹാഭൂരിപക്ഷവും ആധി പങ്കുവെക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.