ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് വർഷത്തിനിടെ പാചകവാതക കണക്ഷൻ ഇരട്ടിയായതായി ഔദ്യോഗിക കണക്ക്. 2014 ഏപ്രിലിൽ 14.52 കോടി ഉണ്ടായിരുന്നത് 2023 മാർച്ചിൽ 31.36 കോടിയായാണ് ഉയർന്നത്.
2016ൽ ആരംഭിച്ച പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം കഴിഞ്ഞ ജനുവരി വരെ 9.58 കോടി കണക്ഷൻ നൽകി. കണക്ഷൻ ലഭിക്കാനും സിലിണ്ടർ നിറക്കാനുമുള്ള കാലതാമസം ഒഴിവായിട്ടുണ്ട്.
പത്തുദിവസത്തിനകം പുതിയ കണക്ഷൻ ലഭിക്കും. മിക്കവാറും സ്ഥലങ്ങളിൽ 24 മണിക്കൂറിനകം സിലിണ്ടർ മാറ്റിനൽകുന്നു. 14.2 കിലോയുടെ പരമ്പരാഗത സിലിണ്ടറിന് പുറമെ ചെറിയ വരുമാനവും കുറഞ്ഞ ആവശ്യവുമുള്ളവരെ ലക്ഷ്യമിട്ട് അഞ്ച് കിലോയുടെ സിലിണ്ടറും ലഭ്യമാരാജ്യത്ത് ഒമ്പത് വർഷംകൊണ്ട് എൽ.പി.ജി കണക്ഷൻ ഇരട്ടിയായിക്കിയത് മെച്ചമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.