അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില വീണ്ടും കുറഞ്ഞു; ഇന്ത്യയിൽ കൊള്ള തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണവില ഉയരു​​േമ്പാഴും അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്നത്​​ തുടരുന്നു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ്​ 62.98 ഡോളറായി.

കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ് ഇന്ന്​​ വർധിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോൾ ലിറ്ററിന്​ 91.17 രൂപയും ഡീസൽ 85.67 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോളിന്​ 89.56 രൂപയും ഡീസലിന്​ 84.11 രൂപയുമായി. ​

തിങ്കളാഴ്ച ഡീസൽ ലിറ്ററിന്​ 31 പൈസയും പെട്രോളിന്​ 26 പൈസയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ്​ ഇന്ധനവില വർധിപ്പിക്കുന്നത്​.

Tags:    
News Summary - Oil prices fall again in international markets Looting continues in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.