തിരുവനന്തപുരം: പാമോയിൽ വില റെക്കോഡിലേക്ക് കുതിച്ചതിനൊപ്പം അടുക്കള ബജറ്റ് തകർത്ത് പലചരക്ക് സാധനങ്ങൾക്കും പൊള്ളുംവില. മൂന്നുദിവസം മുമ്പ് കിലോക്ക് 130 രൂപയായിരുന്ന പാമോയിൽ വില ഒറ്റയടിക്ക് 35 രൂപകൂടി 165 ആയി. പലവ്യഞ്ജനങ്ങള്ക്കടക്കം 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചക്കുള്ളില്‍ വർധിച്ചത്. പൊതുവിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതും പൂഴ്ത്തിവെപ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് വ്യാപാരികളും പറയുന്നത്.
അരി, പാചക എണ്ണകള്‍, മസാല ഉൽപന്നങ്ങള്, പലവ്യഞ്ജനങ്ങള്‍ എല്ലാറ്റിനും വില കുതിക്കുകയാണ്. സുരേഖ, ജയ അരികളുടെ വിലകളിലും കിലോക്ക് ഒരുരൂപ മുതല്‍ അഞ്ചു രൂപവരെ കൂടി. കഴിഞ്ഞയാഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്മുളകിന് 240 ആയി വര്‍ധിച്ചു. കഴിഞ്ഞദിവസം 220 ആയിരുന്നു വറ്റൽമുളകിന്റെ വില. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലേക്ക് വര്‍ധിച്ചു. ജീരകത്തിന് 30 രൂപയും വെളുത്തുള്ളിക്ക് 40 രൂപയും ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി. ഉഴുന്ന് 110ല്‍നിന്ന് 130ലേക്ക് എത്തി. 40രൂപ ഉണ്ടായിരുന്ന ഗ്രീന്‍പീസിന് കിലോക്ക് 140 ആയി.
വെള്ളക്കടല 70ല്‍നിന്ന് 120ലേക്ക് ഉയര്‍ന്നു. പയര്‍ 90ല്‍നിന്ന് 120ലേക്ക് കടന്നു. കവര്‍ ഉപ്പിനും 15 രൂപയായി. പാക്കറ്റ് സാധനങ്ങളുടെ വില ഉയര്‍ന്ന് തുടങ്ങിയതോടെ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം കലര്‍ന്ന മസാലക്കൂട്ടുകളുടെ പാക്കറ്റുകള്‍ അതിര്‍ത്തി കടന്ന് വ്യാപകമായി വിപണികളില്‍ എത്തുകയാണ്. യുക്രെയ്ന് യുദ്ധവും ഇന്ധനവില ഉയര്‍ന്നതുമാണ് കുടുംബ ബജറ്റിനെ തകര്‍ച്ചയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.