ജനങ്ങളുടെ ദുരിതം തീരുന്നില്ല; എണ്ണവില വീണ്ടും വർധിപ്പിച്ച്​ കമ്പനികൾ

തിരുവനന്തപുരം: ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ എണ്ണവില വീണ്ടും വർധിപ്പിച്ച്​ കമ്പനികൾ. ഡീസലിന്​ 34 പൈസയും പെട്രോളിന്​ 29 പൈസയുമാണ്​ കൂട്ടിയത്​. തുടർച്ചയായ ഏഴാം ദിവസമാണ്​​ ഇന്ധനവില കൂട്ടുന്നത്​. ഈ മാസം എട്ട്​ തവണ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു.

തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 90.61 രൂപയും ഡീസലിന്​ 85 രൂപയുമായി ഉയർന്നു. അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 1.29 ഡോളർ ഉയർന്ന്​ 62.43 ഡോളറിലെത്തി. എണ്ണ ഉൽപാദനം കുറക്കുമെന്ന്​ ഒപെകും​ അറിയിച്ചിട്ടുണ്ട്​. ഇത്​ വരും ദിവസങ്ങളിലും എണ്ണ വിലയെ സ്വാധീനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.