ന്യൂഡൽഹി: ഇന്ത്യയുടെ ഉൽപന്ന കയറ്റുമതിയിൽ നേരിയ വളർച്ച. ഏപ്രിലിൽ കയറ്റുമതി 3,499 കോടി ഡോളറായാണ് വർധിച്ചത്. മുൻവർഷം ഇതേ കാലയളവിൽ കയറ്റുമതി 3,462 കോടി ഡോളറിന്റേതായിരുന്നു. ഇറക്കുമതിയിലും നേരിയ വളർച്ച രേഖപ്പെടുത്തി.
മുൻവർഷത്തെ 4,906 കോടി ഡോളറിൽനിന്ന് ഏപ്രിലിൽ 5,409 കോടി ഡോളറായാണ് ഇറക്കുമതി വർധിച്ചത്. കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മി 1,910 കോടി ഡോളറാണ്. പുതിയ സാമ്പത്തിക വർഷത്തിന് മികച്ച തുടക്കമാണ് ലഭിച്ചതെന്നും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാര സെക്രട്ടറി സുനിൽ ബർത്ത്വാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.