സ്വർണ വില കുറഞ്ഞു

​കൊച്ചി: സ്വർണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. 37,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 4,640 രൂപ.

തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ച ശേഷമാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 4665 രൂപയും പവന് 200 രൂപ വർധിച്ച് 37,320 രൂപയുമായിരുന്നു. തിങ്കളാഴ്ച പവന് 80രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചു. 37,520 രൂപയായിരുന്നു പവന് വില.

ഈ മാസം രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞ് 37,120രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,640 രൂപയും ആയിരുന്നു.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

Tags:    
News Summary - todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT