ന്യൂഡൽഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യൂ.പി.ഐ)കുറഞ്ഞ് 12.41 ശതമാനമായി. 11 മാസക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഉൽപാദന, ഇന്ധന-ഊർജ വിലയിലെ കുറവാണ് പണപ്പെരുപ്പം കുറയാനിടയാക്കിയത്. എന്നാൽ, മൺസൂണിലെ ഏറ്റക്കുറച്ചിലുകൾ ഭക്ഷ്യോൽപാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മൂന്നുമാസമായി കുറയുകയാണ്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ 17 മാസത്തേക്ക് ഇത് ഇരട്ട അക്കത്തിൽ തുടരുകയാണ്. ജൂലൈയിൽ 13.93 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞവർഷം ആഗസ്റ്റിൽ 11.64 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാൽ, ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ധനകാര്യനയം തീരുമാനിക്കുന്നത്.
ചില്ലറ വ്യാപാര വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായി എട്ടാം മാസവും റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയായ ആറു ശതമാനത്തിന് മുകളിലാണ്. ആഗസ്റ്റിൽ ഇത് ഏഴു ശതമാനമായി ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർ.ബി.ഐ ഈവർഷം മൂന്നു തവണ പലിശനിരക്ക് 5.40 ശതമാനമായി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.