കൊച്ചി: പെട്രോളിെൻറയും ഡീസലിെൻറയും ചില്ലറ വിൽപനക്കായി പൊതുമേഖല എണ്ണക്കമ്പനികൾ സംസ്ഥാനത്തെ നഗര, ഗ്രാമീണ മേഖലകളിലായി 1731 പമ്പുകൾ കൂടി തുറക്കുന്നു. ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി.എൽ) എന്നീ കമ്പനികളാണ് സംസ്ഥാനത്തെ 14 ജില്ലകളിലും മാഹിയിലുമായി പുതിയ പമ്പുകൾ തുറക്കുന്നത്.
പുതിയ പമ്പുകളിൽ 960 എണ്ണം നഗരപ്രദേശങ്ങളിലും 771 എണ്ണം ഗ്രാമീണ മേഖലയിലുമാണ്. െഎ.ഒ.സിയാണ് കൂടുതൽ പമ്പ് തുറക്കുക. ഗ്രാമീണ മേഖലയിൽ 424 എണ്ണം ഉൾപ്പെടെ 937. ബി.പി.സി.എൽ 475ഉം എച്ച്.പി.സി.എൽ 319ഉം പമ്പ് തുറക്കും. പുതിയ പമ്പുകളിൽ കൂടുതലും എറണാകുളം ജില്ലയിലാണ്: 275. തിരുവനന്തപുരം 157, കൊല്ലം 97, ആലപ്പുഴ 105, പത്തനംതിട്ട 66, കോട്ടയം 115, ഇടുക്കി 102, തൃശൂർ 141, പാലക്കാട് 126, മലപ്പുറം 161, കോഴിക്കോട് 128, കണ്ണൂർ 151, കാസർകോട് 69, വയനാട് 33 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ തുറക്കാനുദ്ദേശിക്കുന്ന പമ്പുകളുടെ എണ്ണം. മാഹിയിൽ അഞ്ച് പമ്പ് തുറക്കും.
അതിവേഗം വളരുന്ന സമ്പദ്ഘടനക്ക് അനുസൃതമായി ഉൗർജാവശ്യങ്ങളും കൂടുകയാണെന്നും ഈ സാഹചര്യത്തിലാണ് ചില്ലറ വ്യാപര ശൃംഖല വികസിപ്പിക്കുന്നതെന്നും ഇന്ത്യൻ ഒായിൽ റീെട്ടയിൽ സെയിൽസ് ജനറൽ മാനേജരും കേരളത്തിലെ റീെട്ടയിൽ മേധാവിയുമായ നവീൻ ചരൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതാദ്യമായി അപേക്ഷകരെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് കമ്പ്യൂട്ടർ വഴി സ്വതന്ത്ര ഏജൻസിയാകും നടത്തുക.
വിവിധ എണ്ണക്കമ്പനികളെ പ്രതിനിധാനംചെയ്ത് വി.എം. ഹരികുമാർ, അഞ്ജന അരവിന്ദ്, എം.ജി. നവീൻകുമാർ, സരബ്ജിത് സിങ്, എൻ. മുരളീധരൻ, പി. വെങ്കട്ടരമണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
രാജ്യത്താകെ 65,000 പുതിയ പമ്പുകൾ
കൊച്ചി: നാലു വർഷത്തിനുശേഷം ചില്ലറ വിൽപന ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങുന്ന എണ്ണക്കമ്പനികൾ രാജ്യത്ത് പുതുതായി തുറക്കാൻ ലക്ഷ്യമിടുന്നത് 65,000 പമ്പുകൾ. ഡീലർഷിപ് എടുക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഞായറാഴ്ച അപേക്ഷ സ്വീകരിച്ച് തുടങ്ങി.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വ്യാപകമായി പമ്പുകൾ തുറക്കാൻ എണ്ണക്കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം അനുമതി നൽകിയതെന്നാണ് സൂചന. തുടങ്ങാനുദ്ദേശിക്കുന്ന പമ്പുകളിൽ വളരെ കുറച്ചു മാത്രമേ യാഥാർഥ്യമാകാറുള്ളൂ എന്നതാണ് മുൻ അനുഭവം. ഭൂമിയടക്കം ഡീലർഷിപ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാന തടസ്സം. ഇപ്പോൾ പ്രഖ്യാപിച്ച 65,000 പമ്പുകളിൽ 20,000ൽ താഴെ മാത്രമേ ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങൂ എന്നാണ് വിവരം. കൂടുതൽ പമ്പുകൾ വരുന്നതിനെ നിലവിലെ വ്യാപാരികൾ എതിർക്കുകയാണ്. പ്രതിദിന ശരാശരി വിൽപന 170 കിലോ ലിറ്ററിൽനിന്ന് 140 കിലോ ലിറ്ററായി കുറഞ്ഞതായി അവർ ചൂണ്ടിക്കാട്ടുന്നു. ബദൽ ഇന്ധനത്തെക്കുറിച്ച് പറയുന്ന സർക്കാർ കൂടുതൽ പെട്രോൾ പമ്പുകൾ തുറക്കുന്നതിലെ യുക്തിയും അവർ ചോദ്യം ചെയ്യുന്നു. നിലവിൽ രാജ്യത്ത് 62,585 പമ്പാണുള്ളത്. ഇവയിൽ 6000 എണ്ണം സ്വകാര്യ കമ്പനികളുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.