പണപ്പെരുപ്പം നെഗറ്റിവില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വിലയുയര്‍ന്നിട്ടും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 17ാം മാസവും നെഗറ്റിവില്‍ തുടരുന്നു. -0.85 ശതമാനമാണ് മാര്‍ച്ചിലെ പണപ്പെരുപ്പം. ഫെബ്രുവരിയിലിത് -0.91 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ -2.33 ശതമാനമായിരുന്നു. നവംബര്‍ 2014 മുതല്‍ പണപ്പെരുപ്പം നെഗറ്റിവിലാണുള്ളത്. മാര്‍ച്ചിലെ ഭക്ഷ്യപണപ്പെരുപ്പം  3.73 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 3.35 ആയിരുന്നെന്നും തിങ്കളാഴ്ച പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ പച്ചക്കറികളുടെ പണപ്പെരുപ്പം -2.26 ശതമാനവും ധാന്യങ്ങളുടേത് 2.47 ശതമാനവും പരിപ്പുവര്‍ഗങ്ങളുടേത് 34.45 ശതമാനവുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.