ന്യൂഡല്‍ഹി: മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഡിസംബറില്‍ നേരിയ വര്‍ധന. നവംബറില്‍ മൈനസ് 1.99 ആയിരുന്നത് മൈനസ് 0.73 ശതമാനമായാണ് വര്‍ധിച്ചത്. അതേസമയം, മുന്‍ വര്‍ഷം ഡിസംബറില്‍ ഇത് മൈനസ് 0.50 ആയിരുന്നു. 14 മാസമായി മൊത്തവിലസൂചിക പണപ്പെരുപ്പം പൂജ്യത്തിന് താഴെയാണ്. ഭക്ഷ്യവിലകള്‍ ഉയര്‍ന്നതാണ് പണപ്പെരുപ്പത്തോത് ഉയരാനിടയാക്കിയത്. നവംബറില്‍ ഭക്ഷ്യവിലപ്പെരുപ്പം 5.20 ശതമാനമായിരുന്നത് ഡിസംബറില്‍ 8.17 ശതമാനമായി വര്‍ധിച്ചു. പയര്‍വര്‍ഗങ്ങള്‍ക്ക് 55.64 ശതമാനവും ഉള്ളിക്ക് 25.98 ശതമാനവുമാണ് വര്‍ധിച്ചത്. പച്ചക്കറികള്‍ക്ക് 20.56 ശതമാനവും പഴവര്‍ഗങ്ങള്‍ക്ക് 0.76 ശതമാനവുമാണ് വിലക്കയറ്റം. ഉരുളക്കിഴങ്ങിന് മൈനസ് 34.99 ശതമാനവും മുട്ട, ഇറച്ചി എന്നിവക്ക് 5.03 ശതമാനവുമായിരുന്നു വിലവര്‍ധന. ഒക്ടോബറിലെ പണപ്പെരുപ്പം മൈനസ് 3.81 ശതമാനമെന്നത് സര്‍ക്കാര്‍ മൈനസ് 3.70 ശതമാനമായി പുനര്‍നിര്‍ണയിച്ചിട്ടുമുണ്ട്. ഡിമാന്‍ഡ് കുറഞ്ഞുനില്‍ക്കുന്നതാണ് പണച്ചുരുക്കപ്രവണത തുടരാന്‍ കാരണമെന്നും വ്യവസായ ഉത്തേജനത്തിന് റിസര്‍വ് ബാങ്ക് ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യവസായ സംഘടനയായ ഫിക്കി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.