ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച താങ്ങുവില നാണയപ്പെരുപ്പം കൂട്ടാനിടയുണ്ടെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ‘ദ അസോസിയേറ്റ് ചേംബേഴ്സ് ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒാഫ് ഇന്ത്യ’ (അസോചം) അഭിപ്രായപ്പെട്ടു. ഒരേസമയം കർഷകരുടെയും ഉപഭോക്താക്കളുടെയും താൽപര്യം സംരക്ഷിക്കാനായി സർക്കാർ കഠിന പ്രയത്നം നടത്തേണ്ടിവരുമെന്നും ‘അസോചം’ പ്രസിഡൻറ് സന്ദീപ് ജജോദിയ പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റിനു ശേഷം രാജ്യത്തെ മൊത്തം ചർച്ചകൾ ഗ്രാമീണ മേഖലയിലേക്ക് തിരിഞ്ഞു. താങ്ങുവില വിഷയത്തിൽ സർക്കാർ വിയർക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.