വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വാണിജ്യനയങ്ങൾക്കെതിരെ ആഞ്ഞടിച്ചും മുന്നറിയിപ്പ് നൽകിയും ആയിരത്തിലേറെ സാമ്പത്തിക വിദഗ്ധർ. യു.എസ് തെറ്റ് ആവർത്തിക്കുകയാണെങ്കിൽ 1930കളിലെ വൻ സാമ്പത്തിക തകർച്ചയിലേക്ക് അത് ലോകത്തെ തള്ളിയിടുമെന്ന് 14 നൊബേൽ പുരസ്കാര ജേതാക്കൾ അടക്കം 1,140 സാമ്പത്തിക വിദഗ്ധർ ഒന്നിച്ച് ഒപ്പുവെച്ച് ഡോണൾഡ് ട്രംപിന് അയച്ച കത്തിൽ പറയുന്നു. യു.എസും യൂറോപ്യൻ യൂനിയനും ഇടയിൽ വ്യാപാര സംബന്ധിയായ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് തീരുവ ചുമത്തിയ ട്രംപിെൻറ തീരുമാനം ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇടയാക്കിയിരുന്നു.
വാണിജ്യകരാറിൽനിന്ന് പിന്മാറുമെന്നതടക്കമുള്ള പുതിയതരം ‘സംരക്ഷണവാദമാണ്’ അമേരിക്കൻ ജനത ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വ്യാപാര അസ്ഥിരതയിലേക്ക് നയിക്കുന്ന പുതിയ തരം തീരുവകൾക്കായുള്ള തെറ്റായ ആഹ്വാനങ്ങളും വാഷിങ് മെഷീൻ, സോളാർ ഉപകരണങ്ങൾ, സ്റ്റീൽ, അലൂമിനിയം തുടങ്ങിയവക്കുമേലുള്ള നികുതി ചുമത്തലുകളും ഇതാണ് കാണിക്കുന്നത്. 1930ൽ സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങൾ യു.എസ് കോൺഗ്രസ് ചെവികൊണ്ടില്ല. ആ മണ്ടത്തം ആവർത്തിക്കരുതെന്ന് ഇപ്പോൾ ഇതിൽ ഒപ്പുവെച്ച സാമ്പത്തിക വിദഗ്ധരും അധ്യാപകരും ഒന്നടങ്കം ശക്തമായി ആവശ്യപ്പെടുകയാണ്. അന്നത്തെ അവസ്ഥയിൽനിന്ന് രാജ്യം ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. വ്യാപാരം ഇന്ന് യു.എസിെൻറ സുപ്രധാന നയങ്ങളിൽ ഒന്നാണ്. എന്നാൽ, ട്രംപ് അധികാരം ഏറ്റെടുത്തതു മുതൽ ‘നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രീമെൻറ്’ (നാഫ്ത) അടക്കം ദശകങ്ങളായുള്ള വ്യാപാര ബന്ധങ്ങൾക്കുനേരെ ഭീഷണിയുയർത്തുകയാണ്.
നൊേബൽ ജേതാക്കളായ ഇവിൻ റോത്ത്, റിച്ചാർഡ് താലെർ, ഒളിവർ ഹാർട്ട്, റോജർ മെയ്സൺ, ജെയിംസ് ഹെക്ക്മാൻ, ബറാക് ഒാബാമയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ ജേസൺ ഫർമാൻ, റൊണാർഡ് റീഗെൻറ ബജറ്റ് ഡറയക്ടർ ആയിരുന്ന ജെയിംസ് മില്ലർ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ച പ്രമുഖർ. 20000ത്തിലേറെ ഇറക്കുമതി ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിക്കൊണ്ട് യു.എസ് സെനറ്റർ റീഡ് സ്മൂത്തും പ്രതിനിധി വിൽസ് സി ഹാവ്ലിയും ചേർന്ന് തയാറാക്കിയ വാണിജ്യ നയത്തിെൻറ അടിസ്ഥാനത്തിൽ 1930 മാർച്ച് 13ന് യു.എസ് നടപ്പാക്കിയ നിയമമാണ് സ്മൂട്ട്-ഹാവ്ലി താരിഫ് നിയമം എന്നറിയപ്പെടുന്നത്. അമേരിക്കൻ വ്യവസായികളെയും കർഷകരെയും സംരക്ഷിക്കാനെന്ന പേരിലായിരുന്നു ഇത്. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിൽ അമരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.